കെയ്റോ|
WEBDUNIA|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2009 (13:45 IST)
ആര്‍ക്കെങ്കിലും സാധിക്കുമോ 45 ദിവസത്തിനകം ഏഴു വിവാഹങ്ങള്‍ കഴിക്കാന്‍. ഇല്ലെന്ന് പറയാന്‍ വരട്ടെ, ഈജിപ്തിലെ ഒരു ഹോട്ടലിലെ വെയിറ്ററായ ഒരു യുവതി തുടരെത്തുടരെ ഏഴ് വിവാഹങ്ങള്‍ കഴിച്ച് മാലോകരെ അമ്പരപ്പിച്ചിരിക്കുകയാണ്. പുരുഷന്മാരില് അമിതഭ്രമം ബാധിച്ച വ്യക്തിയാണ് ഈ 25കാരി.
സംഗതി എന്തായാലും ബഹുഭര്‍തൃത്വത്തിന് ഹര്ഘാദ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുകകയാണ്. ടൂറിസ്റ്റ് റിസോര്‍ട്ടില്‍ വെയിറ്ററായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആദ്യം ഒരു യുവാവുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സ്ത്രീ ആദ്യം ഇയാളെ വിവാഹം ചെയ്തു. ഈജിപ്ഷ്യന്‍ നിയമമനുസരിച്ച് ലൈംഗികബന്ധത്തിന് വിവാഹം വേണമെന്നില്ല. എന്നാല്‍, ഓരോ പുതിയ ബന്ധം തുടങ്ങുമ്പോഴും അനൌദ്യോഗികമായ ഒരു വിവാഹ ഉടമ്പടി ഉണ്ടാക്കിയതാണ് യുവതിക്ക് വിനയായത്.
ആദ്യ ബന്ധത്തിന് ശേഷം ഒരു കോണ്‍ട്രാക്ടറുമായി രണ്ടാമത്തെ ബന്ധം തുടങ്ങി. ഇയാളുമായും യുവതി വിവാഹ ഉടമ്പടി ഒപ്പുവച്ചു. തുടര്‍ന്ന് റിസോര്ട്ടിലെത്തിയവരില് തനിക്ക് താല്പര്യം തോന്നിയവരുമായെല്ലാം അവര്‍ ബന്ധപ്പെടുകയും ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.
തനിക്ക് പുരുഷന്മാരില് അമിതഭ്രമം ഉള്ളതായി യുവതി കുറ്റസമതം നടത്തിയതായി പൊലീസ് പറഞ്ഞു. പത്ത് മണിക്കൂറിനിടെയാണ് രണ്ട് വിവാഹങ്ങള്‍ നടത്തിയത്. താന്‍ ഗര്‍ഭിണിയായിരുന്നു എന്നും സ്ത്രീ സമ്മതിച്ചിട്ടുണ്ട്. വഞ്ചന, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.