4 കുട്ടികളുടെ അമ്മ കാമുകന്‍റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു!

ലണ്ടന്‍| WEBDUNIA|
നാലുമക്കളുടെ അമ്മയായ 43കാരി കാമുകന്‍റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ലണ്ടനിലെ ന്യൂ കാസിലിലാണ് സംഭവം. വടക്കന്‍ ഇംഗ്ലണ്ട്‌ സ്വദേശിയായ മാര്‍ട്ടിന്‍ ഡഗ്‌ളസ്‌ എന്ന 45കാരനാണ്‌ ഈ ദുര്യോഗം നേരിട്ടത്. കാമുകി ടോപ് മദ്യലഹരിയില്‍ ഡഗ്ലസിന്‍റെ ലൈംഗികാവയവം കടിച്ചെടുക്കുകയായിരുന്നു.

ഏറെക്കാലമായി ഡഗ്ലസും മരിയയും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിക്കാണ് മരിയ മദ്യപിച്ച് അക്രമകാരിയായി മാറിയത്. കിടപ്പുമുറിയില്‍ ഡഗ്ലസിനെ തള്ളിയിട്ടശേഷം ജനനേന്ദ്രിയം മരിയ കടിച്ചുമുറിച്ചു. ഡഗ്ലസിന്‍റെ അലര്‍ച്ച കേട്ട് ഭയന്ന മരിയ ഓടി രക്ഷപ്പെടുകയും ചെയ്തു.

ഉടന്‍ തന്നെ ഡഗ്ലസ് ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്ത് സഹായം തേടി. ആംബുലന്‍സ് എത്തി അദ്ദേഹത്തെ ന്യൂ കാസിലിലെ ഫ്രീമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡഗ്ലസിനെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുറിഞ്ഞുപോയ ലൈംഗികാവയവം തുന്നിച്ചേര്‍ത്തു.

മരിയയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മദ്യലഹരിയിലായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നാണ് മരിയ പൊലീസിനോട് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :