80 കാരനനായ പരമ്പര കൊലയാളിയെ വിവാഹം കഴിക്കാന്‍ 26 കാരി

കാലിഫോര്‍ണിയ| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (17:17 IST)
ഏഴു പേരെ കൊല ചെയ്ത കൊടും കൊലയാളി ചാള്‍സ് മാന്‍ഷനെ(80) വിവാഹം കഴിക്കാന്‍ 26 കാരിയ്ക്ക് കോടതി അനുമതി നല്‍കി.
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഇയാളെ വിവാഹം കഴിക്കാന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന അഫ്ടോന്‍ അലൈന്‍ ബര്‍ട്ടന്‍ എന്ന യുവതിയ്ക്കാണ് അനുമതി ലഭിച്ചത്. 17 ആം വയ്സ്സ് മുതല്‍ ചാള്‍സുമായി ബന്ധം പുലര്‍ത്തുന്ന അഫ്ടോന്‍ ജയിലില്‍ ചാള്‍സിന്റെ സ്ഥിരം സന്ദര്‍ശകയായിരുന്നു.

നവംബര്‍ 7 നാണ് ബര്‍ട്ടനും ചാള്‍സും വിവാഹത്തിനായി അപേക്ഷ നല്‍കിയത്. വിവാഹതീയതി തീരുമാനിച്ചിട്ടില്ലെങ്കിലും 90 ദിവസത്തിനുള്ളില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് കരുതപ്പെടുന്നത്.

ചാള്‍സ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ബര്‍ട്ടന്‍ അയാളുടെ മോചനത്തിനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനായി ഒരു വെബ്‌സൈറ്റും ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. നേരത്തെ ജയിലില്‍ സന്ദര്‍ശനത്തിനായി ബര്‍ട്ടന്‍ കാലിഫോര്‍ണിയയിലേക്ക്‌ താമസവും മാറ്റിയിരുന്നു.

1969 ല്‍
ലോസ് ആഞ്ചലസില്‍ സിനിമ താരം ഷാരോണ്‍ ടെയ്റ്റ് അടക്കം ഏഴു പേരെ കൊല ചെയ്ത കുറ്റത്തിനാണ് മാന്‍സന്‍ ജയിലിലായത്. ആദ്യം വധശിക്ഷക്ക് വിധിക്കപ്പെട്ട ചാള്‍സിന്റെ ശിക്ഷ പിന്നീട് കോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :