25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

കൊളംബോ: | WEBDUNIA|
PRO
PRO
25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് വെള്ളിയാഴ്ച രാത്രി തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തിരിക്കുന്നത്.

ജാഫ്‌നക്ക് സമീപം കരൈനഗറില്‍ നിന്നാണ് യന്ത്രബോട്ടുകളില്‍ യാത്രചെയ്തിരുന്ന മത്സ്യത്തൊഴിലാളികളെ നാവിക സേന കണ്ടെത്തിയത്. അറസ്റ്റിനെ തുടര്‍ന്ന് ഇവരെ പൊലീസിന് കൈമാറി. മത്സ്യത്തൊഴിലാളികളുടെ ആറ് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞമാസം 53 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് 34 പേര മോചിപ്പിച്ചു. സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :