15 നിലകളുള്ള കെട്ടിടം പണിയാന്‍ 6 ദിവസം!

ചാംഗ്ഷ‌| WEBDUNIA| Last Modified ഞായര്‍, 14 നവം‌ബര്‍ 2010 (15:07 IST)
ഒരു കെട്ടിടം പണിയാന്‍ കുറഞ്ഞത് എത്ര ദിവസം എടുക്കും? അത് ആ കെട്ടിടത്തിന്‍റെ വലിപ്പത്തെ ആശ്രയിച്ചിരിക്കും എന്നായിരിക്കും ഉത്തരം. ആറു ദിവസം കൊണ്ട് ഒരു കെട്ടിടമുണ്ടാക്കാമോ എന്നു ചോദിച്ചാലോ? ഒന്നോ രണ്ടൊ മുറിയുള്ള കെട്ടിടമാണെങ്കില്‍ ചിലപ്പോള്‍ നടന്നേക്കും എന്ന് നമ്മള്‍ പറയും. ഒരു കെട്ടിടം, അതും 15 നിലകളുള്ള കെട്ടിടം വെറും ആറുദിവസം കൊണ്ട് നിര്‍മ്മിച്ചതാണ് പുതിയ വാര്‍ത്ത.

ചൈനയിലാണ് ആറുദിവസം കൊണ്ട് 15 നിലയുള്ള കെട്ടിടം നിര്‍മ്മിച്ചത്. ആറുദിവസത്തിനുള്ളില്‍ വെറും 46 മണിക്കൂര്‍ മാത്രമാണ് ജോലിക്കാര്‍ പണിയെടുത്തത് എന്നതും ശ്രദ്ധിക്കണം. ആധുനിക നിര്‍മ്മാണ രീതിയനുസരിച്ചായിരുന്നു നിര്‍മ്മാണം.

‘ആര്‍ക്’ എന്നു പേരിട്ട ഈ ഹോട്ടല്‍ കെട്ടിടം ശക്തമായ ഭൂകമ്പത്തെ പോലും അതിജീവിക്കാന്‍ കെല്‍പ്പുള്ളതാണത്രെ. സൌണ്ട് പ്രൂഫും താപപ്രതിരോധ ശേഷിയുള്ളതുമാണ് കെട്ടിടത്തിലെ മുറികള്‍.

വളരെ ശ്രദ്ധയോടെ തൊഴിലാളികള്‍ ജോലി ചെയ്യുകയും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിക്കൊണ്ട് അധികൃതര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിന്‍റെ ഫലമായാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഇത്രയും വലിയ ഒരു കെട്ടിടം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :