14 വയസ്സില്‍ അച്ഛന്‍, 29 വയസ്സില്‍ മുത്തച്ഛന്‍!

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ എന്ന റിക്കോര്‍ഡ് സ്വന്തമാക്കിയ ആള്‍ തന്റെ ഇരുപത്തിയൊമ്പതാം വയസ്സില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനാവാനുള്ള തയ്യാറെടുപ്പിലാണ്.

പതിനാലാം വയസ്സിലാണ് ഇദ്ദേഹം പിതാവായി റിക്കോര്‍ഡ് സൃഷ്ടിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പതിനാലു വയസ്സുള്ള മകള്‍ ഗര്‍ഭിണിയായതോടെ ബ്രിട്ടണിലെ പ്രായം കുറഞ്ഞ മുത്തച്ഛന്‍ എന്ന ബഹുമതിയും അദ്ദേഹത്തെ കാത്തിരിക്കുന്നു.

ചരിത്രം ആവര്‍ത്തിക്കുകയാണ്. പുതിയ ബഹുമതി താന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, മകള്‍ ഗര്‍ഭിണിയാണ് എന്ന സത്യം വിഷമിപ്പിക്കുകയും ചെയ്യുന്നു. കൌമാര പ്രായത്തില്‍ ഒരു കുഞ്ഞിന്റെ രക്ഷകര്‍ത്താവ് ആവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അക്കാര്യം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെങ്കിലും പ്രസവിക്കാനുള്ള മകളുടെ തീരുമാനത്തോടൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന് ബ്രിട്ടണിലെ പ്രായം കുറഞ്ഞ അച്ഛന്‍ പറയുന്നു.

സഹപാഠിയായ പതിനഞ്ചുകാരനാണ് പതിനാലുകാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവം ഓഗസ്റ്റില്‍ നടക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.

‘ഡെയ്‌ലി മെയില്‍’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സുരക്ഷാകാരണങ്ങളാല്‍ അച്ഛന്റെയും മകളുടെയും പേര് പ്രസിദ്ധീകരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :