123: വേഗം നടപ്പാക്കണമെന്ന് യു എസ്

വാഷിംഗ്ടണ്‍| WEBDUNIA|
ഇന്തോ-അമേരിക്ക ആണവ കരാര്‍ എത്രയും വേഗം നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക. ഇടത് കക്ഷികളുടെ എതിര്‍പ്പ് മൂലം യു പി എ സര്‍ക്കാര്‍ കരാര്‍ നടപ്പാക്കുന്നത് നിര്‍ത്തി വച്ചിരിക്കെ ആണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അറിയാം. അമേരിക്കയിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആണവ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും കോണ്‍ഗ്രസിന്‍റെ അംഗീകാരം തേടേണ്ടതുണ്ട്. ഇതിനായി ഇനിയും പല കടമ്പകള്‍ കടക്കേണ്ടതുണ്ട്- ദക്ഷിണ , മധ്യേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള സ്റ്റേറ്റ് അസിസ്റ്റന്‍റ് സെക്രട്ടറി റിച്ചാര്‍ഡ് ബൌച്ചര്‍ പറഞ്ഞു.

ആണവ കരാറിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതില്‍ അത്ഭുതമില്ലെന്നും ബൌച്ചര്‍ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനപരമായി ഗുണപ്രദമായ കരാറാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കരാര്‍ നടപ്പാക്കുന്നതിന് രാഷ്ട്രീയ പരമായ സമയപട്ടിക പാലിക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ എത്രയും പെട്ടെന്ന് കരാറുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

കരാര്‍ നടപ്പിലാകണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഇന്ത്യ ധാരണയിലെത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങളുടെയും നിയമങ്ങള്‍ക്കനുസരിച്ചായിരിക്കണം കരാര്‍ നടപ്പാകേണ്ടത് തുടങ്ങിയവ പരിഗണിക്കേണി വരുമെന്നും ബൌച്ചര്‍ വെളിപ്പെടുത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :