ബിക്കിനി മാത്രം ധരിച്ച് പർവ്വതാരോഹണം, തണുത്തുറഞ്ഞ് പ്രമുഖയ്ക്ക് ദാരുണാന്ത്യം

Last Modified ചൊവ്വ, 22 ജനുവരി 2019 (12:41 IST)
ബിക്കിനി മാത്രം ധരിച്ച് പർവ്വതാ‍രോഹണം നടത്തിയിരുന്ന തായ്‌വാൻ സ്വദേശിനിയായ ജിഗി വു കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ‘ബിക്കിനി ഹൈക്കർ’ എന്നാണിവർ അറിയപ്പെട്ടിരുന്നത്. തണുപ്പ് സഹിക്കവയ്യാതെയാണ് ജിഗി മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എട്ട് ദിവസങ്ങൾക്ക് മുൻപാണ് 25 ദിവസം നീണ്ടുനിൽക്കുന്ന പർവ്വതാരോഹണത്തിനായ് ജിഗി യാത്ര തിരിച്ചത്. താൻ കീഴടക്കുന്ന സ്ഥലങ്ങളിൽനിന്നെല്ലാം ബിക്കിനി സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ജിഗി താരമായത്. ഈ യാത്രയും ഇവർ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.

പക്ഷേ, ഇത്തവണ യാത്ര തിരിച്ചെങ്കിലും ട്രക്കിങ്ങിനിടെ അപകടമുണ്ടാവുകയായിരുന്നു. വീഴ്ചയിൽ കാലിനു ഗുരുതരമായി പരുക്കേറ്റ് അനങ്ങാനാവാതെ കിടക്കുകയായിരുന്നു ജിഗി. ഫോണിലൂടെ അടിയന്തര രക്ഷാപ്രവർത്തനത്തിനു ഇവർ സഹായം തേടിയിരുന്നു.

എന്നാൽ, കാലാവസ്ഥ മോശമായതോടെ രക്ഷാപ്രവർത്തകർ എത്തുന്നതിനു മുന്നേ ഇവർ മരണപ്പെടുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :