'ഹിന്ദു വിശ്വവിജ്ഞാനകോശ'ത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പൂര്‍ത്തിയായി

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
'ഹിന്ദു വിശ്വവിജ്ഞാനകോശ'ത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പൂര്‍ത്തിയായി. 1000 ഗവേഷകരുടെ 25 വര്‍ഷത്തെ പരിശ്രമത്തിനൊടിവിലാണ് 'ഹിന്ദു വിശ്വവിജ്ഞാനകോശ’ത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പൂര്‍ത്തിയായത്.

ഇന്ത്യാ പൈതൃക ഗവേഷണ ഫൗണ്ടേഷനാണ് (ഐ എച്ച് ആര്‍ എഫ്) ഹിന്ദു വിശ്വവിജ്ഞാനകോശ'ത്തിന്റെ ഇംഗ്ലീഷ് പതിപ്പിനായി പ്രവര്‍ത്തിച്ചത്. ലോകത്തെ പഴക്കംചെന്ന പ്രസാധകരിലൊന്നായ 'മണ്ടേല പബ്ലിഷിങ്' ആണ് വിജ്ഞാനകോശം പുറത്തിക്കുന്നത്.

അമേരിക്കയിലെ സൗത്ത് കരോലിന സര്‍വകലാശാലയില്‍ ഇന്ന് പുസ്തകം പ്രകാശനം ചെയ്യും. 3000 പതിപ്പുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുന്നത്. 11 വാല്യങ്ങളാണ് പുസ്തകത്തിലുള്ളത്. ഓരോ വാല്യത്തിനും 600-700 പേജുകളാണുള്ളത്.

പുസ്തകത്തില്‍ 7000 ലേഖനങ്ങളിലായി ഹിന്ദു വിശ്വാസങ്ങള്‍, ആചാരങ്ങള്‍, തത്ത്വശാസ്ത്രം, ഇന്ത്യാ ചരിത്രം, നാഗരികത, ഭാഷ, വാസ്തുവിദ്യ, കല, സംഗീതം, നൃത്തം, ശാസ്ത്രങ്ങള്‍, മരുന്നുകള്‍, ആത്മീയത, ഹിന്ദു സ്ത്രീകളുടെ പങ്ക് തുടങ്ങി ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടാതെ ഹിന്ദു പാരമ്പര്യവും സംസ്‌കാരവും വ്യക്തമാക്കുന്ന 1000 കളര്‍ ചിത്രീകരണങ്ങളും ഫോട്ടോകളും വിശ്വവിജ്ഞാനകോശത്തിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :