ഹിന്ദുക്കളേ മാപ്പ് - ബര്‍ഗര്‍ കിംഗ്

വാഷിംഗ്ടണ്‍| WEBDUNIA|
ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഹിന്ദുക്കളോട് മാപ്പ് പറയുന്നതായി ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന്‍. ആരുടേയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. കമ്പനി മാപ്പ് പറയണമെന്ന മത നേതാക്കളുടെ ആവശ്യം പരിഗണിക്കുന്നുവെന്ന് കമ്പനി വക്താവ് ഡെനീസ് ടി വില്‍‌സണ്‍ പറഞ്ഞു.

സ്പെയിനില്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് ലോകത്തൊട്ടാകെയുള്ള ഹിന്ദുക്കളുടെ വിമര്‍ശനത്തിന് കാരണമായത്. ലക്ഷ്മീദേവിയുടെ ചിത്രത്തിന് മുമ്പില്‍ പ്രസാദമായി ബര്‍ഗര്‍ വച്ചിട്ടുള്ള ചിത്രമാണ് വിവാദത്തിന് കാരണമായത്. ബീഫ് കൊണ്ടുള്ള ബര്‍ഗറാണ് ഇതെന്നും അതിനാല്‍ തന്നെ ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്നതാണിതെന്നും ഹിന്ദുക്കള്‍ ആരോപിച്ചിരുന്നു. കമ്പനി മാപ്പ് പറയണമെന്നാണ് ഹിന്ദു അമേരിക്കന്‍ ഫൌണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നത്.

എല്ലാ റെസ്റ്റോറന്‍റില്‍ നിന്നും പരസ്യം ഉടന്‍ നീക്കം ചെയ്യുമെന്ന് കമ്പനി വക്താവ് അറിയിച്ചു. എല്ലാ മത വിഭാഗത്തിലുള്ള ഉപഭോക്താക്കളും ജീവനക്കാരും കമ്പനിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറയാനുള്ള കമ്പനിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു അമേരിക്കന്‍ ഫൌണ്ടേഷന്‍റെ നിയമോപദേശ സമിതി മാനേജിംഗ് ഡയറക്ടര്‍ സുഹഗ് ശുക്ല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :