സൗദി രാജകുമാരൻ കൊല്ലപ്പെട്ടു

തിങ്കള്‍, 6 നവം‌ബര്‍ 2017 (08:40 IST)

Widgets Magazine

മൻസൂൻ ബിൻ മുക്രിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗദി രാജകുമാരൻ അടക്കം എട്ട് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
 
മഹൈല്‍ അസീര്‍ മുനിസിപ്പാലിറ്റിയില്‍ പദ്ധതികളുടെ അവലോകനത്തിന് എത്തിയതായിരുന്നു സംഘം. സാഹിലിയ മേഖലയില്‍ പരിശോധന പൂർത്തിയായ സംഘം തിരിച്ചു കയറി. റഡാറില് വെച്ച് ഹെലികോപ്റ്റർ അപ്രത്യക്ഷമാവുകയും പിന്നീട് യമന്‍ അതിര്‍ത്തിയോടടുത്ത അബഹയില്‍ തകർന്നു വീണതായി കണ്ടെത്തുകയുമായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല.
 
സൗദിയിൽ നിരവധി രാജ കുമാരന്മാരേ അഴിമതിയുടെ പേരിൽ ജയിലിൽ ആക്കുകയും, വൻ അട്ടിമറി നീക്കങ്ങൾ നടക്കുന്നതിനും ഇടയിലാണ്‌ ഈ ദുരന്തം. ഹെലികോപ്ടര്‍ കാണാതായെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥലത്ത് ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിജെപിയെ ഞെട്ടിച്ച് കമൽ ഹാസൻ, ഇനി രക്ഷയില്ല!

പുതിയ പാർട്ടിയുമായി താൻ ഉടൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് നടൻ കമൽ ഹാസൻ. തന്റെ കയ്യിൽ ...

news

അമേരിക്കയിലെ പള്ളിയിൽ വെടിവെയ്പ്; ഗർഭിണിയും കുട്ടികളുമടക്കം 27 മരണം, നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ ടെക്‌സാസില്‍ ദേവാലയത്തിനു നേരെയുണ്ടായ വെടിവെയ്പ്പിൽ 27 പേർ മരിച്ചു. നിരവധി ...

news

ഗെയിൽ സമരം; ഒരു ചുവട് പിന്നോട്ട് മാറാതെ സമരസമിതി, വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ മുഖ്യമന്ത്രി

ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ ...

news

ഗെയിൽ വിഷയം; സർവകക്ഷിയോഗത്തിലേക്ക് സമരക്കാർക്ക് ക്ഷണം, പദ്ധതി നിർത്തിവെയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ സമരക്കാർ

ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സര്‍വ്വകക്ഷിയോഗത്തിലേക്ക് സമരപ്രതിനിധികള്‍ക്ക് ക്ഷണം. ...

Widgets Magazine