സ്ത്രീയെ ചങ്ങലയില്‍ ബന്ധിച്ച് ദ്വീപില്‍ ഉപേക്ഷിച്ചു
മോസ്കോ|
WEBDUNIA|
Last Modified വെള്ളി, 25 നവംബര്‍ 2011 (17:14 IST)
കാശ് മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ ചങ്ങലയില്‍ ബന്ധിച്ച് ദ്വീപില്‍ ഉപേക്ഷിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. പശ്ചിമ സൈബീരിയയിലെ ഓംസ്ക് സിറ്റിയില്‍ നിന്നുള്ള അലക്സി കോള്ക്കനോവ് എന്നയാള്‍ക്കാണ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ജൂലൈ 19-നാണ് സംഭവം. മോഷ്ടിച്ച 6,400 ഡോളര്‍ തിരിച്ചു തരണം എന്നാവശ്യപ്പെട്ട് സ്ത്രീയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബലം പ്രയോഗിച്ച് ബോട്ടില്‍ കയറ്റി ദ്വീപില്‍ എത്തിച്ചു. സ്ത്രീ രക്ഷപ്പെട്ട് തിരികെയെത്താതിരിക്കാനായി ഇവരുടെ കഴുത്തില്‍ ചങ്ങല കുരുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
ചില മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്നാണ് ഈ സ്ത്രീയെ രക്ഷിച്ചത്.