അടിവസ്ത്രങ്ങള്‍ ദൈവവിരുദ്ധമാണെന്ന വിചിത്ര സിദ്ധാന്തവുമായി കെനിയന്‍ പാസ്റ്റര്‍. യേശുവിന്റെ അനുഗ്രഹം സ്ത്രീകളിലേക്ക് എത്തുന്നതിന് അവ വിലങ്ങ് സൃഷ്ടിക്കും എന്നാണ് നൈജീരിയയിലെ ഒരു ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പാസ്റ്റര്‍ പറയുന്നത്. ഇക്കാരണത്താല്‍ ദേവാലയത്തില്‍ വരുമ്പോള്‍ സ്ത്രീകള്‍ ബ്രാ, പാന്റീസ് തുടങ്ങിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് പാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ലോഡ്സ് പ്രൊപ്പല്ലര്‍ റിഡംഷന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ആയ റെവ് ഞോഹി ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ദേവാലയത്തില്‍ പോകുമ്പോള്‍ ശരീരവും ആത്മാവും ഫ്രീ ആയിരിക്കണം. അടിവസ്ത്രങ്ങള്‍ അതിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ അവ ഒഴിവാക്കണം. ഈ നിര്‍ദ്ദേശം തള്ളി ആരെങ്കിലും അടിവസ്ത്രം ഇട്ടുവന്നാല്‍ അവര്‍ നേരിടെണ്ടിവരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നും പാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം പാസ്റ്ററുടെ നിര്‍ദ്ദേശം ശിരസ്സാവഹിക്കാന്‍ തന്നെയാണ് ഭൂരിഭാഗം സ്ത്രീകളുടെയും തീരുമാനം. അവര്‍ കഴിഞ്ഞ ഞായറാഴ്ച അടിവസ്ത്രങ്ങള്‍ ഉപേക്ഷിച്ചാണ് പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. പെണ്മക്കള്‍ ഇത് പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അമ്മമാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പാസ്റ്റര്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ പുരുഷന്മാര്‍ക്ക് പാസ്റ്ററുടെ ഈ നിര്‍ദ്ദേശം ബാധകമല്ല എന്നതാണ് വിരോധാഭാസം.