Widgets Magazine
Widgets Magazine

സോഷ്യൽ മീ‍ഡിയ ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഇതാ യുഎസ് വിസ !

വാഷിംഗ്ടൺ, വ്യാഴം, 1 ജൂണ്‍ 2017 (12:10 IST)

Widgets Magazine

യുഎസ് ലഭിക്കാന്‍ ഇനി പ്രയാസം. യുഎസ് വിസ ലഭിയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കി അമേരിക്ക. ഇനി വിസ കിട്ടണമെങ്കില്‍ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ അപേക്ഷയില്‍ നല്‍കണം. ഇതിന് പുറമേ കഴിഞ്ഞ 15 വർഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണമെന്ന നിയമവുമുണ്ട്. 
 
യുഎസ് വിസ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് ഇത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം മെയ് 23ന് ഓഫീസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിന്‍റെ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ ഈ നീക്കത്തെ എതിര്‍ത്ത് കൊണ്ട് പല  അക്കാദമിക് വിദഗ്ദരുൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞന്മാർക്കും അമേരിക്കയിലുള്ള വരവ് വൈകിക്കാൻ ഇത് കാരണമാകുമെന്നാണ് വിദഗ്ദർ ഉന്നയിക്കുന്ന വാദം.
 
ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇത്തരത്തിൽ വിസാ നിയമങ്ങള്‍ പരിഷ്കരിച്ചത്.  വിസ ലഭിക്കുന്നതിനായി കോൺസുലർ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ട് നമ്പറിന് പുറമേ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങൾ ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, 15 വര്‍ഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങൾ എന്നിവ കൈമാറേണ്ടതായി വരും. കുടാതെ യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, ജോലി സംബന്ധിച്ച വിവരങ്ങൾ, വിലാസം എന്നിവയും നൽകേണ്ടത് അനിവാര്യമാകും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം

ജനപ്രതിനിധികൾ അടക്കമുള്ളവർ സ്വന്തം മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കാൻ തയ്യാറാകണമെന്ന് വി ...

news

ടിനഗറിലുണ്ടായ തീപിടുത്തം; വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു

ചെന്നൈ ടി നഗറിൽ അഗ്നിബാധയുണ്ടായ കെട്ടിടം തകർന്നു വീണു. പനഗ‌ല്‍ പാര്‍ക്കിലുള്ള വസ്‌ത്ര ...

news

തന്റെ പേര് ഉപയോഗിച്ച് മദ്യക്കച്ചവടം; റെസ്‌റ്റോറന്റിനെതിരെ പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഹൈക്കോടതിയിലേക്ക്. തന്റെ പേര് അനധികൃതമായി ...

Widgets Magazine Widgets Magazine