സിറിയന്‍ വിമതര്‍ 190 സാധാരണക്കാരെ കൊന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ബെയ്‌റൂട്ട്| WEBDUNIA|
PRO
ഓഗസ്റ്റില്‍ ലഡാക്കിയ മേഖലയില്‍ സിറിയന്‍വിമതരുടെ ആക്രമണത്തില്‍ 190 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍.

അല്‍ഖ്വെയ്ദയുമായി ബന്ധമുള്ള ചില സംഘങ്ങളാണ് കൊലയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' പറയുന്നു. ഓഗസ്റ്റ് നാലിന് പുലര്‍ച്ചെയാണ് ലഡാക്കിയ മേഖലയിലെ സൈനികആസ്ഥാനങ്ങള്‍ക്കുനേരെ വിമതരുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിനൊടുവില്‍ ഇരുനൂറോളം പേരെ ഇവര്‍ ബന്ദികളാക്കുകയും ചെയ്തു. സഹജീവികള്‍ക്കുനേരെ സിറിയന്‍വിമതര്‍ നടത്തുന്ന അതിക്രമങ്ങളുടെ ആദ്യസാക്ഷ്യപ്പെടുത്തലാണിത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചില കുടുംബങ്ങളെ അപ്പാടെ വെടിവെച്ചുവീഴ്ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ പിന്നീട് പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്റെ അനുഭാവികള്‍ താമസിക്കുന്ന സമീപത്തെ പത്തോളം ഗ്രാമങ്ങള്‍ ആക്രമിക്കുകയായിരുന്നുവെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :