വിമാനത്തില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഡ്രസ് കോഡ് വരുന്നു; സ്ത്രീകള്‍ പെട്ടതു തന്നെ !

വ്യാഴം, 10 ഓഗസ്റ്റ് 2017 (12:23 IST)

വിമാനയാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡ്രസ് കോഡ് നിര്‍ദ്ദേശിച്ച് സൌദി അറബ്യയുടെ എയര്‍ലൈനായ സൌദിയ. സ്ത്രീകള്‍ കയ്യും കാലും പ്രദര്‍ശിപ്പിക്കുന്നതോ, കട്ടി കുറഞ്ഞതോ, ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ധരിക്കരുത്. അതേസമയം, പുരുഷന്മാര്‍ ഷോര്‍ട്‌സ് ധരിച്ച് യാത്രചെയ്യുന്നതിനും വിലക്കുണ്ട്.
 
സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടും അസൌകര്യവുമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് ഉറപ്പുവരുത്താനാണിത്. ഈ ഡ്രസ് കോഡ് അംഗീകരിക്കാത്ത യാത്രക്കാര്‍ക്ക് യാത്ര നിരസിക്കുന്നതായിരികുമെന്നും സൌദിയുടെ ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നു.
 
എന്നാല്‍ സൌദിയിലെ സ്ത്രീകള്‍ക്ക് ബിക്കിനി ധരിച്ച് ബീച്ചിലിരിക്കാന്‍ കഴിയുന്ന ആഢംബര റിസോര്‍ട്ട് നിര്‍മ്മിക്കുമെന്ന് സൌദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സൌദി വിമാന യാത്ര സ്ത്രീ വസ്ത്രം എയര്‍ലൈന്‍ സൌദിയ Saudia Airlines Rules Dess Code

വാര്‍ത്ത

news

വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് കേരളത്തിന്റെ പുരോഗതി! - കേരളം നമ്പര്‍ വണ്‍ ആകുന്നതെങ്ങനെ?

രണ്ട് ദിവസമായി കേന്ദ്രത്തെ കേരളം ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കാരണ മറ്റൊന്നുമല്ല, ...

news

‘ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കണം’ - മോദിയുടെ പോസ്റ്റിന് ചുട്ട മറുപടി

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് ...

news

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നു: മുഖ്യമന്ത്രി

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തിരുനെല്‍വേലി സ്വദേശി ...