ഭഗവദ്ഗീത അക്രമവും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും പടര്‍ത്താന്‍ കാരണമാകുന്നു എന്നാരോപിച്ചാണ് സൈബീരിയിലെ ടോംസ്കിലുള്ള പ്രോസിക്യൂട്ടര്‍മാര്‍ ജൂണില്‍ പ്രാദേശിക കോടതിയെ സമീപിച്ചത്. ഭഗവദ്ഗീത തീവ്രവാദ ഗ്രന്ഥമാണെന്നായിരുന്നു ഇവരുടെ പരാതി. എന്നാല്‍ കീഴ്കോടതി വിധി സൈബീരിയന്‍ കോടതി തള്ളുകയായിരുന്നു.
ഗീത നിരോധിക്കാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ ഡല്‍ഹിയില്‍ റഷ്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കഡാകിനെ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഉത്കണ്ഠ അറിയിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റിലും വിഷയം പ്രതിഷേധത്തിനിടയാക്കിയിരുന്നു.