യുഎസ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍; പണി കിട്ടിയത് ആറു രാജ്യങ്ങള്‍ക്ക് !

ട്രം‌പ് പണി തുടങ്ങി: യുഎസ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍

വാഷിംങ്ടണ്‍| AISWARYA| Last Modified വ്യാഴം, 29 ജൂണ്‍ 2017 (14:38 IST)
വിസാവിലക്കിനുള്ള ട്രം‌പിന്റെ നീക്കം പാളിയതിന് പിന്നാലെ വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. സിറിയ, സുഡാന്‍, സൊമാലിയ, ഇറാന്‍, യെമന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുന്നതിനുള്ള നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടാണ് ബുധനാഴ്ച ട്രം‌പ് ഭരണകൂടത്തിന്റെ ഉത്തരവ് പുറത്തിറക്കിയത്.

ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റെ ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയക്ക് അപേക്ഷിക്കുമ്പോള്‍ അമേരിക്കയില്‍ അടുത്ത ബന്ധുക്കള്‍ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ളവര്‍ മാത്രം വിസയ്ക്ക് അപേക്ഷിച്ചാ മതിയെന്ന് ട്രം‌പ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. അതില്‍ രക്ഷിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍ എന്നിവരില്‍ ആരെങ്കിലും അമേരിക്കയില്‍ ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ വിസ അനുവദിക്കാവൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :