യുഎന്‍ സംഘത്തിന് നേരെ സിറിയയില്‍ വെടിവെപ്പ്

ഡമസ്കസ്: | WEBDUNIA|
PRO
PRO
രാസായുധ പ്രയോഗം അന്വേഷിക്കാനെത്തിയ യുഎന്‍ സംഘത്തിന് നേരെ സിറിയയില്‍ വെടിവെപ്പ്. ഒളിഞ്ഞിരുന്ന അക്രമി യുഎന്‍ വാഹന വ്യൂഹത്തിലെ ആദ്യ കാറിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

യുഎന്‍ സംഘത്തിന്‍െറ സന്ദര്‍ശനത്തിന്‍െറ ഭാഗമായി സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് യുഎന്‍ സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പിനെതുടര്‍ന്ന് യുഎന്‍ സംഘം തിരിച്ചുപോയി.

മണിക്കൂറുകള്‍ക്ക് ശേഷം യുഎന്‍ സംഘം തിരിച്ചെത്തി രാസായുധ പ്രയോഗം നടന്നു എന്നാരോപിക്കപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തി. ആശുപത്രികളിലും മറ്റും കഴിയുന്ന ഇരകളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. രാസായുധ പ്രയോഗം നടന്നിട്ടുണ്ടോ എന്നു കണ്ടെത്തുക മാത്രമാണ് സംഘത്തിന്റെ ദൗത്യമെന്ന് യുഎന്‍ വക്താവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :