മാലിദ്വീപ് മുന്‍ പ്രസിഡന്റിനെ അറസ്റ്റുചെയ്യാന്‍ ഉത്തരവ്
മാലെ|
WEBDUNIA|
Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (17:49 IST)
സൈനിക അട്ടിമറിയില്‍ അധികാരമൊഴിയേണ്ടി വന്ന മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അറസ്റ്റുചെയ്യാന്‍ മാലിദ്വീപ് ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. മുന്‍ പ്രതിരോധമന്ത്രിയെയും അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. നഷീദിന്റെ അനുയായികള്‍ പിന്തുണയുമായി രംഗത്തെത്തിയെതോടെ അക്രമം ആരംഭിച്ച മാലിദ്വീപില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുമ്പോഴാണ് കോടതിയുടെ ഉത്തരവ്.
എന്നാല്‍ നഷീദിനും മുന്‍ പ്രതിരോധമന്ത്രിക്കുമെതിരെയുള്ള കുറ്റമെന്താണെന്ന് അറിയില്ലെന്ന് നഷീദിന്റെ പാര്‍ട്ടി ഡെമോക്രാറ്റിക് നേതാക്കള്‍ അറിയിച്ചു. നഷീദിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടികള്‍ പൊലീസ് അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. നഷീദ് ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായ വിവരം പൊലീസിന്റെ പക്കലില്ലെന്നും സൂചനയുണ്ട്.