ലണ്ടന്‍|
WEBDUNIA|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2012 (16:32 IST)
PRO
PRO
തന്റെ മക്കളെ അമേരിക്കയിലോ ബ്രിട്ടനിലോ പഠിപ്പിക്കണമെന്ന് കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. തീവ്രവാദത്തിന്റെ പാത സ്വീകരിച്ച് അമേരിക്കയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒസാമ തന്റെ മക്കളും ചെറുമക്കളും തന്റെ പാതയിലേക്ക് വരരുതെന്ന് നിര്‍ബന്ധമുള്ള വ്യക്തിയായിരുന്നത്രേ. അമേരിക്കയില്‍ പോയി സ്ഥിരതാമസമാക്കാനും ലാദന് പദ്ധതിയുണ്ടായിരുന്നു.
ബിന്‍ ലാദന്റെ അഞ്ചാം ഭാര്യയുടെ സഹോദരന് സഖാരിയ അല്‍ സാദ പറഞ്ഞതായി ഒരു ബ്രിട്ടന് പത്രമാണ് വാര്‍ത്ത പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ബിന്‍ ലാദന് കൊല്ലപ്പെട്ടത്.