Widgets Magazine Widgets Magazine

ബ്രിട്ടൻ ഇന്ന് പോളിങ് ബൂത്തിൽ; പ്രതീക്ഷയോടെ ജെറിമി കോർബിനും തെരേസാ മേയും

ലണ്ടൻ, വ്യാഴം, 8 ജൂണ്‍ 2017 (08:18 IST)

Widgets Magazine
Jeremy Corbyn, Election Britain, World, Britain,Theresa May, ബ്രിട്ടൻ, ജെറിമി കോർബിന്‍, തെരേസാ മേ, തിരഞ്ഞെടുപ്പ്

ഇന്ന് പോളിങ് ബൂത്തിൽ. തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ നടുക്കം വിട്ടുമാറും മുൻപേയാണ് ഈ തിരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്. തെരേസാ മേയുടെ കൺസർവറ്റിവ് പാർട്ടിയും പ്രതിപക്ഷ ലേബർ പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അവസാനത്തെ സർവേ അനുസരിച്ച് 1.2 ശതമാനം മാത്രമാണ് കൺസർവറ്റിവ് പാർട്ടിയുടെ ലീഡെന്നും റിപ്പോര്‍ട്ട് പറയുന്നു. 
 
യുറോപ്യൻ യൂണിയന്‍ വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കം കുറിച്ച തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ പിന്നീടുണ്ടായ ആക്രമണങ്ങളും മറ്റും അവരുടെ ജനപിന്തുണ കുറച്ചതായാണു സൂചന. ജെറിമി കോർബിനാണ് ലേബർ പാർട്ടി നേതാവ്. ബ്രിട്ടനിൽ പ്രസിഡൻഷ്യൽ തിര‍ഞ്ഞെടുപ്പല്ലെങ്കിലും തെരേസാ മേയെ കരുത്തയായ നേതാവ് എന്നുയർത്തിക്കാട്ടിയാണ് കൺസർവറ്റിവ് പാര്‍ട്ടി പ്രചാരണം നടത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചർച്ചയ്ക്കു തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി; പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ യുഎഇ നേതൃത്വത്തെ കാണും

ഖത്തറില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്കായി കുവൈത്ത് ...

news

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. ...

news

യെച്ചൂരിക്കു നേരെയുണ്ടായ ആര്‍എസ്എസ് ആക്രമം; കലിപ്പന്‍ മറുപടിയുമായി പിണറായി രംഗത്ത്

പാര്‍ട്ടി ആസ്ഥാനത്ത് കടന്നുകയറി ജനറല്‍ സെക്രട്ടറിയെ ആക്രമിച്ച് സിപിഎമ്മിനെ ...

news

യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമം; ബിജെപിയേയും ആര്‍എസ്എസിനേയും രക്ഷിക്കാനുള്ള ശ്രമവുമായി കുമ്മനം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ...

Widgets Magazine Widgets Magazine