പാരീസ്|
WEBDUNIA|
Last Modified ശനി, 11 ഏപ്രില്‍ 2009 (13:20 IST)
വിമത ഇസ്ലാമിക ഗ്രൂപ്പായ എറ്റയുടെ നേതാവെന്ന് സംശയിക്കുന്നയാളെ ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ഒരു കൈത്തോക്കും നിരവധി രേഖകളും പൊലീസ് പിടിച്ചടുത്തു. ഏകാതിസ് സിര്‍വന്‍റ് ഓസ്മെന്‍ഡി എന്നയാളാണ് അറസ്റ്റിലായത്.
ഇതയുടെ അഞ്ച് പ്രധാന നേതാക്കളില്‍ ഒരാളാള്‍ ഓസ്മെന്‍ഡി എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്‍റേയും സ്പെയിനിന്‍റെയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച ഗ്രൂപ്പാണ് ഇത. ഓസ്മെന്‍ഡിയെ വളരെക്കാലമായി അന്വേഷിച്ച് വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.