ഫേസ്ബുക്ക് ഉപയോഗിച്ച പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊന്നു

റാക്ക| WEBDUNIA|
PRO
PRO
സിറിയയിലാണ് ഫേസ്ബുക്കിന്റെ പേരില്‍ കൊടുംക്രൂരത നടന്നത്. ഫേസ്ബുക്കില്‍ അക്കൌണ്ടുള്ള പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. ഫാത്വം അല്‍-ജസ്സേം എന്ന പെണ്‍കുട്ടിയാണ് തീവ്രവാദി സംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഓഫ് ഇറാഖ്‌ ആന്‍ഡ്‌ സിറിയയുടെ ക്രൂരതയ്ക്ക് ഇരയായത്.

റാക്ക നഗരത്തിലാണ് കൊല നടന്നത്. ആദ്യം മതകോടതിയില്‍ ഹാജരാക്കി പെണ്‍കുട്ടിയെ വിചാരണ ചെയ്തു. ഫേസ്ബുക്ക് ഉപയോഗം പരപുരുഷബന്ധത്തിന് സമാനമാണെന്ന് മതകോടതി വിലയിരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു.

പക്ഷേ കൊല നടപ്പാക്കിയ തീവ്രവാദ സംഘടനയ്ക്ക് ഫേസ്ബുക്കില്‍ അക്കൌണ്ട് ഉണ്ട് എന്നതാണ് വിരോധാഭാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :