പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് പണ്ടാരോ പറഞ്ഞത് ശരിയാണ്! - ഈ പ്രണയകഥ വായിച്ചാല്‍ മനസ്സിലാകും

വെള്ളി, 4 ഓഗസ്റ്റ് 2017 (08:48 IST)

അനുബന്ധ വാര്‍ത്തകള്‍

പ്രണയത്തിന് കണ്ണും കാതും ഇല്ലെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ചിലര്‍ക്ക് ഇതിനും മുകളിലാണ് പണം. അപ്പോള്‍ അവര്‍ പ്രണയത്തെ മറന്ന് പകരം പണത്തെ സ്നേഹിക്കും. എന്നാല്‍, ഇങ്ങനെയുള്ളവര്‍ക്കിടയിലാണ് ആഞ്ജലീന്‍ എന്ന കോടീശ്വര പുത്രി വ്യത്യസ്തയാകുന്നത്.
 
തന്റെ പ്രണയം പൂവണിയുന്നതിനായി ആഞ്ജലീന്‍ ഉപേക്ഷിച്ചത് സ്വന്തം മാതാപിതാക്കളെ മാത്രമല്ല, കോടിക്കണക്കിന് സ്വത്തുമാണ്. മലേഷ്യന്‍ വ്യവസായ പ്രമുഖനായ ഖൂ കായ് പെങ്ങിന്റെ മകളാണ് 34 കാരിയായ ആഞ്ജലീന്‍. ഫോര്‍ബ്‌സ് തയാറാക്കിയ പട്ടിക പ്രകാരം 300 മില്യണ്‍ യുഎസ് ഡോളറാണ് ആഞ്ജലീന്റെ സ്വത്ത്. ഇതെല്ലാം ഇട്ടെറിഞ്ഞാണ് അവള്‍ തന്റെ കാമുകനായ ഫ്രാന്‍സിസിനൊപ്പം പോയത്.
 
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ആഞ്ജലീന്‍ ഫ്രാന്‍സിനെ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് പ്രേമമായി മാറുന്നതും. മകളുടെ പ്രണയത്തെ ഖൂ കായ് പെങ്ങ് പൂര്‍ണമായും എതിര്‍ത്തു. ഇതോടെയാണ് എല്ലാം ഉപേക്ഷിച്ച് ഫ്രാന്‍സിസിന് ഒപ്പം താമസിക്കാന്‍ ആഞ്ജലീന്‍ തീരുമാനിച്ചത്. ലളിതമായി നടന്ന വിവാഹചടങ്ങുകളില്‍ ആകെ 30 പേര്‍ മാത്രമാണ് പങ്കെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അഴിയെണ്ണുന്ന കോവളം എം എല്‍ എ വിന്‍സന്റിന് ജാമ്യം!

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എംഎല്‍എ എ ...

news

മലയാള സിനിമയില്‍ ആകെയുള്ളത് ഇരുപത് നടിമാര്‍ ! ‍? അപ്പോള്‍ ബാക്കിയുള്ളവരോ?

സിനിമാ മേഖലയിലെ പുതിയ വനിതാ കൂട്ടായ്കയായ ‘വിമണ്‍ ഇന്‍ സിനിമാ കളക്ടീവി’നെതിരെ ആഞ്ഞടിച്ച് ...

news

ദിലീപ് തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്ന ഒരാളുണ്ട്! - എല്ലാത്തിനും പിന്നില്‍ അയാളാണ്!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് കുഴഞ്ഞു മറിയുന്നു. കേസുമായി ...

news

ദൃശ്യങ്ങളടങ്ങിയ ഫോണ്‍ വേണമെന്ന് ദിലീപ് വാശിപിടിച്ചു; സുനി അനുസരണയോടെ അത് അനുസരിച്ചു - പൊലീസ് തമിഴ്‌നാട്ടിലേക്ക്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ തൊണ്ടിമുതലായ മൊബൈൽ ഫോൺ കേസിലെ ...