ഇസ്ലാമാബാദ്|
WEBDUNIA|
Last Modified ശനി, 20 ഫെബ്രുവരി 2010 (17:41 IST)
പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വസീരിസ്ഥാനില്‍ 30 മരണം. തെക്കന്‍ വസീരിസ്ഥാനിലാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനില്‍ രണ്ട് ആത്മഹത്യാ ചാവേറുകള്‍ ഇന്ന് ബോംബ് ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.
ഷവാല്‍ പ്രദേശങ്ങളില്‍ തീവ്രവാദികളുടെ ക്യാമ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. മരണനിരക്കിനെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. പ്രദേശം ഇപ്പോള്‍ സൈന്യത്തിന്‍റെ അധീനതയിലാണ്.
2007 ജൂലൈ മുതല്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 3000 പേരാണ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഗോത്രമേഖലകളില്‍ പാകിസ്ഥാന്‍ സൈന്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.