Widgets Magazine Widgets Magazine

നാശം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും; നൂറിലേറെ മരണം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ധാക്ക, ബുധന്‍, 14 ജൂണ്‍ 2017 (08:15 IST)

Widgets Magazine
Bangladesh, Landslide, Rain, ധാക്ക, മണ്ണിടിച്ചില്‍, ബംഗ്ലാദേശ്, മഴ, കനത്തമഴ, മരണം, അപകടം

കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ പേര്‍ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണു വലിയ ദുരന്തം വിതച്ചത്. സൈനികർ ഉൾപ്പെടെ 107 ഓളം പേർ ഇതുവരെ മരിച്ചെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
രംഗമതി ജില്ലയിൽ മാത്രം 76 പേരാണ് മരിച്ചത്. ഈ പ്രദേശത്തെ പ്രധാന റോഡിലെ ദുരന്ത അവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് നാലു സൈനികർക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോളും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 
 
ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണു മരിച്ചവരിൽ കൂടുതലുമെന്നാണ്  സൂചന. മണ്ണിടിച്ചിലിലാണു കൂടുതൽ അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയും ചുമരുകൾ ഇടിഞ്ഞുവീണും നിരവധിപേർ മരിച്ചു. ആർമി മേജറും ക്യാപ്റ്റനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അതിന്‍ശേഷം മാത്രമേ അപകടത്തിന്റെ യഥാർഥചിത്രം വ്യക്തമാകൂയെന്നും ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശ്മീരിൽ ഭീകരാക്രമണ പരമ്പര തുടരുന്നു; 24 മണിക്കൂറിനിടെ ആറ് ആക്രമണങ്ങൾ, നിരവധി സൈനികര്‍ക്ക് പരുക്ക്

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 13 സൈനികര്‍ക്കു ...

news

അമിത് ഷാ വന്നതോടെയാണ് കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്; എന്തിനാണ് അദ്ദേഹം വന്നതെന്ന് വ്യക്തമാക്കണം: മുഖ്യമന്ത്രി

ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നതോടെയാണ് ഇവിടെ അക്രമസംഭവങ്ങള്‍ ...

news

“സെക്‍സ് പാടില്ല, മാസഭക്ഷണവും വേണ്ട, ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുക”; - ഗർഭിണികൾക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

മാസഭക്ഷണവും സെക്സും ഒഴിവാക്കാൻ ഗർഭിണികൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിർദേശം. അന്താരാഷ്ട്ര ...

news

ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റൂ; ഡിജിപി ടിപി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത് - ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കേ​ണ്ടി​വ​രും

പഴ്സണൽ സ്റ്റാഫിനെ മാറ്റണമെ‌ന്ന് ആവശ്യപ്പെട്ട ഉത്തരവ് അനുസരിക്കാത്തതിന് പൊലീസ് മേധാവി ടിപി ...

Widgets Magazine Widgets Magazine