ചൈനീസ് പേസ്റ്റ് സൂക്ഷിക്കുക!

മെല്‍ബണ്‍| PRATHAPA CHANDRAN|
ടൂത്ത് പേസ്റ്റ് ദന്ത സംരക്ഷണത്തിന് നല്ലതാണ്. എന്നാല്‍, അധികൃതര്‍ പറയുന്നത്. ചൈനയുടെ മൂന്ന് ബ്രാന്‍ഡ് ടൂത്ത് പേസ്റ്റുകള്‍ ഓസ്ട്രേലിയന്‍ സംസ്ഥാനം വിക്ടോറിയയില്‍ നിരോധിച്ചു.

ട്രൈ ലീഫ് സ്പിയര്‍ മിന്‍റ്, കൂള്‍ മേറ്റ്, ഹെയ് എന്നീ ബ്രാന്‍ഡുകളില്‍ അമിതമായി വിഷാംശം അടങ്ങിയിരിക്കുന്നതാണ് നിരോധനത്തിന് കാരണമായി പറയുന്നത്. ഡൈ എത്ത്‌ലീന്‍ ഗ്ലൈക്കോള്‍ എന്ന കട്ടി പിടിക്കാതിരിക്കാന്‍ സഹായിക്കുന്ന സോള്‍വന്‍റാണ് ടൂ‍ത്ത് പേസ്റ്റില്‍ അപകടകരമായ അനുപാതത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ രാസപദാര്‍ത്ഥം അളവില്‍ അധികമായാല്‍ വൃക്കയെയും കരളിനെയും ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ടൂത്ത് പേസ്റ്റില്‍ ഇത് 0.25 ശതമാനം വരെ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍, ചൈനീസ് ബ്രാന്‍ഡുകളില്‍ ഇത് 16 ശതമാനം വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ വിറ്റാല്‍ 61,350 ഡോളര്‍ പിഴ ഈടാക്കുമെന്ന് വിക്ടോറിയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസീലാന്‍റില്‍ അടുത്ത കാലത്ത് 11 തരം ചൈനീസ് നിര്‍മ്മിത ടൂത്ത് പേസ്റ്റുകള്‍ നിരോധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :