കൊടുങ്കാറ്റ്: ഫ്രാന്‍സില്‍ ഇരുട്ട്

പാരീസ്| WEBDUNIA|
ശക്തമായി വീശിയടിക്കുന്ന കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ആറ് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായതായി രാജ്യത്തെ വൈദ്യുത വിതരണ അതോറിറ്റി വെളിപ്പെടുത്തുന്നു.

കറ്റിന്‍റെ ശക്തി കുറഞ്ഞിട്ടില്ലാത്തതിനാല്‍ വൈദ്യുത ബന്ധം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് പാരീസിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. 34 വര്‍ഷത്തിനിടെ ആദ്യമായാണ് വിമാനത്താവളങ്ങള്‍ അടച്ചിടുന്നത്.

റോയിസിയില്‍ നിന്ന് ഗാര്‍ഡിയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് റോയിസി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :