Widgets Magazine Widgets Magazine
Widgets Magazine

ഇത് എന്റെ ശാപമല്ല പകരം അഭിമാനമാണ്: ആ വലിയ മറുകിനെ കളിയാക്കിയവർക്ക് മുന്നിൽ വിജയിച്ച് കാണിച്ച് അവൾ

വ്യാഴം, 11 മെയ് 2017 (12:04 IST)

Widgets Magazine

മോഡലിങ് രംഗത്തു തിളങ്ങാൻ  സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് പലരും പറയുന്നത്. എന്നാല്‍ 
അത്തരം ചിന്താഗതികളെയൊക്കെ മാറ്റി മറയ്ക്കുകയാണ് മരിയാന മെൻഡെസ് എന്ന ഇരുപത്തിനാലുകാരി. വിജയകരമായാണ് മരിയാന ഇന്ന് മോഡലിങ് രംഗത്തു പ്രവർത്തിക്കുന്നത്. മരിയാനയുടെ മുഖത്ത് അസാധാരണ വലിപ്പത്തിലുള്ള ആ മറുകായിരുന്നു ഈ ഇരുപത്തിനാലുകാരിയുടെ ശാപം.
 
ബ്രസീൽ സ്വദേശിയായ മരിയാനയുടെ മൂക്കും വലത്തെകണ്ണും കവിളിന്റെ ഭാഗങ്ങളിലുമായി പടർന്നു കിടക്കുന്ന ആ കറുത്ത മറുക് കൂട്ടികാലം തൊട്ടേ അവളെ കളിയാക്കാന്‍ ഉള്ള ഒരു ഉപാതിയായിരുന്നു. പതിനായിരത്തിൽ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതരം മറുകായിരുന്നു അത്. 
 
ആ മറുക് ഭാവിയില്‍ പ്രശനമാകുമോ എന്ന ഭയം മരിയാനയുടെ വീട്ടുക്കാരെ അലട്ടിയിരുന്നു. അഞ്ചാം വയസിൽ അവൾക്കൊരു ലേസർ സർജറിക്ക് വിധേയയാക്കി. പക്ഷേ ഏതാനും സെഷനുകൾ കഴിഞ്ഞപ്പോഴും മരിയാനയുടെ മറുകിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. മറുക് സൗന്ദര്യത്തിനൊരു കുറവായി തോന്നാത്ത മരിയാന മോഡലിങ്ങിന്റെ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുകയായിരുന്നു. 
 
ഞാൻ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ വളരെ സുന്ദരിയായാണ് എനിക്കു തോന്നാറുളളത്, കാരണം എനിക്കൊരു മറുകുണ്ടല്ലോ. അതു തുറിച്ചു നോക്കുന്നവരും ഇഷ്ടപ്പെടാതെ നോക്കുന്നവരുമൊക്കെയുണ്ട്, പക്ഷേ അതൊന്നും എനിക്കൊരു പ്രശ്നമില്ല. ഞാൻ ഈ മറുകില്‍ അഭിമാനിക്കുന്നവളാണെന്നാണ് മരിയാന പറയുന്നത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൗമാരക്കാര​ന്റെ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്‌റ്റില്‍

പുതുച്ചേരിയിൽ പതിനേഴുകാരന്റെ ശരീരം വെട്ടിനുറുക്കി ശേഷം തലയറുത്ത് പൊലീസ്​ ...

news

കര്‍ണ്ണനെ കണ്ടവരുണ്ടോ ?; പൊലീസ് നാടാകെ പരക്കം പായുന്നു - പിടികൊടുക്കാതെ ഹൈക്കോടതി ജഡ്ജി

സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കർണന്‍ പൊലീസിനെ ...

news

ഇന്ത്യ ബീബറിന് നല്‍കിയത് കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സമ്മാനങ്ങൾ

ജസ്റ്റിൻ ബീബറിന്റെ പാട്ട് കേൾക്കാന്‍ പോകുന്നതിന്റെ ആകാംഷയിലാണ് മുംബൈ നഗരം. പോപ് സംഗീത ...

news

എസ്ബിഐയുടെ കൊള്ള വീണ്ടും: ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് - ഇനി സൗജന്യ എടിഎം ഇടപാടില്ല

ഉപഭോക്‍താക്കളെ കൊള്ളയടിക്കാനുള്ള പുതിയ നീക്കവുമായി എസ്ബിഐ. ഓരോ എടിഎം ഇടപാടുകള്‍ക്ക് ...

Widgets Magazine Widgets Magazine