ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെതിരെ വീണ്ടും ബലാത്സംഗ കേസ്. ഒമ്പത് യുവതികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മോഡലുകളായ പതിനെട്ട് യുവതികളെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ആനന്ദ് ജോണ്‍ അലക്സാണ്ടര്‍ക്കെതിരെ നേരത്തേ തന്നെ കേസ് നിലവിലുണ്ട്.
മുപ്പത്തിമൂന്നുകാരനായ ആനന്ദ് ജോണ്‍ 2002 നും 2004 നുമിടയ്ക്ക് നിരവധി യുവതികളെയും പെണ്‍കുട്ടികളെയും ബലാത്സംഗത്തിനും മറ്റ് ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാക്കിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പാരീസ് ഹില്‍ട്ടണ്‍, മേരി ജേ തുടങ്ങി നിരവധി പ്രശസ്തര്‍ക്ക് വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുട്ടുള്ള ആനന്ദ് ജോണ്‍ ലോസ് ഏഞ്ചത്സിലെ ജയിലിലാണ് ഇപ്പോള്‍ വിധി കാത്തു കഴിയുന്നത്.