അമേരിക്കയിലെ പള്ളിയിൽ വെടിവെയ്പ്; ഗർഭിണിയും കുട്ടികളുമടക്കം 27 മരണം, നിരവധി പേർക്ക് പരുക്ക്

തിങ്കള്‍, 6 നവം‌ബര്‍ 2017 (08:11 IST)

അനുബന്ധ വാര്‍ത്തകള്‍

അമേരിക്കയിലെ ടെക്‌സാസില്‍ ദേവാലയത്തിനു നേരെയുണ്ടായ വെടിവെയ്പ്പിൽ 27 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഗർഭിണിയും കുട്ടികളും അടങ്ങും. പരിക്കേറ്റവിൽ ചിലരുടെ നില അതീവഗുരുതരമാണ്.
 
സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച പ്രാദേശിക സമയം 11.30 നാണ് വെടിവെയ്പുണ്ടായത്. പള്ളിയില്‍ കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.
 
കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പള്ളിയിലേക്ക് നടന്നു കയറിയ ഇയാള്‍ ആളുകള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ഡെവിന്‍ പി കെല്ല എന്ന 26 കാരനാണ് ഇതെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗെയിൽ സമരം; ഒരു ചുവട് പിന്നോട്ട് മാറാതെ സമരസമിതി, വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ മുഖ്യമന്ത്രി

ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ ...

news

ഗെയിൽ വിഷയം; സർവകക്ഷിയോഗത്തിലേക്ക് സമരക്കാർക്ക് ക്ഷണം, പദ്ധതി നിർത്തിവെയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ സമരക്കാർ

ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സര്‍വ്വകക്ഷിയോഗത്തിലേക്ക് സമരപ്രതിനിധികള്‍ക്ക് ക്ഷണം. ...

news

ജയിലിൽ സ്ഥലമില്ലാത്തത് കൊണ്ടാണോ കൊല്ലാൻ മുതിരുന്നത്? ; പരിഹാസവുമായി കമൽ ഹാസൻ

ഇന്ത്യയിൽ ‘ഹിന്ദു തീവ്രവാദം’ കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടൻ കമൽ ഹാസനെതിരെ കൊലവിളി ...

Widgets Magazine