അടിമുടി മാറി ഫേസ്ബുക്ക്; 360 ഡിഗ്രി ദൃശ്യ വിസ്മയത്തിന് പുറമെ വിഡിയോ കമന്റുകള്‍ പോസ്റ്റ് ചെയ്യാനുള്ള സൌകര്യവും!

360 ഡിഗ്രി ദൃശ്യ സംവിധാനം കൊണ്ടുവന്നതിന് പിന്നാലെ ഇനിമുതല്‍ ഫേസ്ബുക്കില്‍ വീഡിയോ കമന്റുകള്‍ നല്‍കാനുള്ള സൌകര്യവും ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് ഉപയോക്താക്കാള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക.

rahul balan| Last Modified ശനി, 11 ജൂണ്‍ 2016 (14:51 IST)
360 ഡിഗ്രി ദൃശ്യ സംവിധാനം കൊണ്ടുവന്നതിന് പിന്നാലെ ഇനിമുതല്‍ ഫേസ്ബുക്കില്‍ വീഡിയോ കമന്റുകള്‍ നല്‍കാനുള്ള സൌകര്യവും ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് ഉപയോക്താക്കാള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫേസ്ബുക്ക് എഞ്ചിനീയര്‍ ബോബ് ബാള്‍ഡ് വിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഇവന്റുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. അടുത്ത കാലത്തായി വന്ന ഫേസ്ബുക്ക് ലൈവ് വീഡിയോയ്ക്ക് പിന്നിലുള്ള അണിയറ ശില്‍പ്പികള്‍ തന്നെയാണ് പുതിയ ഫീച്ചറിന് പിന്നിലും. പോസ്റ്റിലെ കമന്റ് ബോക്‌സിലെ ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിഡിയോ കമന്റിടാം.

2020ഓടെ ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ വിഡിയോ സംവിധാനം കൂടിവരും എന്നാണ് ടെക് വിദഗ്ധരുടെ നിരീക്ഷണം. നിലവില്‍ സ്‌നാപ്പ് ചാറ്റാണ് ഈ വിഡിയോ പോസ്റ്റിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :