പാത്രം കഴുകുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഇല്ലെങ്കില്‍ പ്രശ്നമാകും... തീര്‍ച്ച !

ബുധന്‍, 9 ഓഗസ്റ്റ് 2017 (18:36 IST)

Widgets Magazine
health,  health tips, kitchen , life style , ആരോഗ്യം, ആരോഗ്യവാര്‍ത്ത,  അടുക്കള, പാത്രം , രോഗം , ജീവിത രീതി

രോഗങ്ങള്‍ വിട്ടൊഴിയാത്ത അവസ്ഥ വരുന്നുണ്ടോ ? അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു നിമിഷം അടുക്കളയിലേക്കൊന്നു ശ്രദ്ധിക്കുക, മറ്റെവിടെയുമല്ല... പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബറിലേക്കാണ് നോക്കേണ്ടത്. അത് എത്ര കാലമായി അടുക്കളയില്‍ ഉപയോഗിക്കുന്നു എന്നും പരിശോധിക്കണം. മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുന്ന വേളയിലാണ് പലരും സ്ക്രബര്‍ മാറ്റിയെടുക്കുന്നത്.
 
ചിലര്‍ രാത്രി മുഴുവന്‍ അത് സോപ്പുപതയില്‍ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രങ്ങള്‍ കഴുകും. സ്ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താല്‍ അതു കോടാനുകോടികള്‍ വരുമെന്ന കാര്യം ആര്‍ക്കും അറിയില്ല. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തില്‍ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലേക്കെത്തുന്നത്. രക്തത്തില്‍ അണുബാധ, ശ്വാസകോശരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വയറിളക്കം എന്നിങ്ങനെയുള്ള പല രോഗങ്ങളും സ്ക്രബറില്‍ വളരുന്ന ഫംഗസ് ഉണ്ടാക്കിയേക്കും.
 
സ്ക്രബറില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശം, എണ്ണയുടെ മെഴുക്ക്, സ്ക്രബറിലെ നനവ് എന്നിവയെല്ലാം ചേര്‍ന്നാണ് ഫംഗസിനു എളുപ്പത്തില്‍ വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നത്. ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞും സ്ക്രബര്‍ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷില്‍നിന്നു മാറ്റി ഉണങ്ങിയ ട്രേയില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 
സോപ്പ് ഡിഷില്‍ ഇരിക്കുമ്പോള്‍ നനവു വലിച്ചെടുത്ത് അതു ചീഞ്ഞഴുകിയതുപോലെയായി മാറുന്നു. തുടര്‍ന്ന് അതില്‍ രൂപംകൊള്ളുന്ന ഫംഗസുകളെ നശിപ്പിക്കാനായി ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ വിനാഗിരിയും അല്‍പം ബേക്കിങ് സോഡയും ചേര്‍ക്കുക. സ്ക്രബര്‍ ഇതില്‍ 15 മിനിറ്റ് നേരം മുക്കി വയ്ക്കുകയാണെങ്കില്‍ ഒരുപരിധിവരെയെങ്കിലും അണുക്കലെ നശിപ്പിക്കാന്‍ കഴിയും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ ...

news

ഈ പൊടിക്കൈകള്‍ മാത്രം മതി... അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാം !

ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി ...

news

ഇതു മാത്രം ചെയ്താല്‍ മതി... വസ്ത്രങ്ങളിലെ എത്ര വലിയ കറയും കരിമ്പനും പമ്പകടക്കും !

വസ്ത്രങ്ങളില്‍ വീണ കറയുടേയോ കരിമ്പന്റേയോ കാരണങ്ങള്‍ കൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട ...

news

കുഞ്ഞിന് കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങിയോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !

കുഞ്ഞുങ്ങള്‍ക്ക് ആറുമാസത്തിന് ശേഷമായിരിക്കണം കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കൊടുക്കാന്‍ ...

Widgets Magazine