എന്തുചെയ്തിട്ടും മത്തിയുടെ ആ ഉളുമ്പ് മണം പോകുന്നില്ലെ ? ഇതാ പരിഹാരം !

ശനി, 15 ജൂലൈ 2017 (14:57 IST)

Widgets Magazine
health,  home,  kitchen,  improvement,  പൊടിക്കൈ,  അടുക്കള,  വീട്,  ആരോഗ്യം, അകത്തളം

എന്നും വീട്ടമ്മമാര്‍ക്ക് തലവേദന നല്‍കുന്ന ഒന്നാണ് അടുക്കള. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ ഏതുസമയത്തും അവര്‍ക്ക് അടുക്കളയില്‍ പണികളുണ്ടായിരിക്കും. എന്തുതന്നെയായാലും ജോലിക്കാര്യത്തിനിടയില്‍പ്പോലും അടുക്കളയിലെ ജോലിയും കൃത്യമായി ചെയ്ത് തീര്‍ക്കുന്ന ഈ വീട്ടമ്മമാരാണ് യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ വുമണ്‍. എന്നാല്‍ വീട്ടമ്മമാര്‍ക്ക് ജോലികള്‍ എളുപ്പത്തിലാക്കാന്‍ ചില പൊടിക്കൈകളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം..  
 
ഏതൊരു അടുക്കളയിലും അസഹ്യമായി നില്‍ക്കുന്ന ഒന്നാണ് മത്തിയുടെ മണം. ആ മണം വിട്ടുപോകാന്‍ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവും ഉണ്ടാകാറില്ല. എന്നാല്‍ ഇനി മത്തിയുടെ മണം മാറ്റാന്‍ മത്തി അടുപ്പില്‍ വെക്കുന്ന സമയത്ത് അല്പം മുരിങ്ങയില ചേര്‍ത്താല്‍ മതി. ഇത്തരത്തില്‍ ചെയ്യുന്നത് മത്തിയുടെ ആ ഉളുമ്പ് മണം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ചില ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
 
അതുപോലെ ചെമ്മീന്‍ വറുക്കുമ്പോള്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് മീന്‍ ചുരുണ്ട് പോകുന്നത്. എന്നാല്‍ അതൊരു ഈര്‍ക്കിലിയില്‍ കോര്‍ത്ത് വറുത്താല്‍ അത് ചുരുണ്ട് പോവില്ല. അതുപോലെ മീന്‍ വറുക്കുമ്പോള്‍ അത് ചട്ടിയില്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി എണ്ണയില്‍ അല്‍പം മൈദമാവ് ഇട്ട് വറക്കുന്നതും നല്ലതാണ്. ഇത് മീന്‍ എണ്ണയില്‍ ഒട്ടിപിടിക്കാതിരിക്കാന്‍ സഹായകമാകും.
 
ചേന അരിയുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതും പല വീട്ടമ്മമാരേയും വലക്കുന്ന മറ്റൊരു കാര്യമാണ്. എന്നാല്‍ ചേന ചൊറിയാതിരിക്കുന്നതിനായി അല്‍പം പുളി പിഴിഞ്ഞ് ആ വെള്ളത്തില്‍ ചേന ഇട്ട് വെച്ചാല്‍ മാത്രം മതി. അതുപോലെ അച്ചാര്‍ കേടാകാതിരിക്കാന്‍ അതിനു മുകളില്‍ ചൂടാക്കിയ വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി. ഇത് അച്ചാറിനെ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും സഹായിക്കും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊടിക്കൈ അടുക്കള വീട് ആരോഗ്യം അകത്തളം Home Kitchen Improvement Health

Widgets Magazine

സ്ത്രീ

news

സ്‌ത്രീകളോടുള്ള കരുതല്‍ ഇങ്ങനെയും; ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാധ്യമസ്ഥാപനം

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മുംബൈയിലെ മാധ്യമസ്ഥാപനമായ ...

news

യാത്ര തനിച്ചാണെങ്കില്‍ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഓരോ മിനിറ്റിലും അത്തരം ...

news

ആ ഒരു ഉപദേശമാണോ നല്‍കിയത് ? സൂക്ഷിക്കണം... നിരാശ അവളെ വിട്ടുപോകില്ല !

മാഗസിനുകളും വെബ്‌സൈറ്റുകളും പുതിയ ജീവിത ക്രമങ്ങളും നമ്മുടെ കൌമാരങ്ങളെ ...

news

ഇതാ വരുന്നു സ്ത്രീകള്‍ക്കായി സര്‍ക്കാറിന്റെ പുതിയ ‘വണ്‍ ഡേ ഹോം ‘പദ്ധതി

സ്ത്രീ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ‘വണ്‍ ഡേ ഹോം‘ എന്നാണ് ഈ ...

Widgets Magazine