ടെന്നീസിലും ഒത്തുകളി വിവാദം

tennis
FILEFILE

ക്രിക്കറ്റിനും ഫുട്ബോളിനും പിന്നാലെ ഇപ്പോള്‍ ഒത്തുകളി വിവാദത്തില്‍ പെട്ടിരിക്കുന്നത് ടെന്നീസാണ്. കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് താരം ആന്‍ഡി മുറെയാണ് ബെറ്റിംഗ് സൈറ്റുകള്‍ക്കായി താരങ്ങള്‍ ഒത്തുകളിക്കാറുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ ഒന്നാകെ ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ്.

ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഇക്കാര്യത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ടെന്നീസിലെ ഒത്തുകളിയെ കുറിച്ചോ ഗാംബ്ലിംഗിനെ കുറിച്ചോ തനിക്കൊന്നും അറിയില്ലെന്നാണ് ഫെഡററുടെ വാദം. “ ടെന്നീസില്‍ കേള്‍ക്കുന്ന കഥകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമോ?” ഫെഡറര്‍ ചോദിക്കുന്നു.

പത്തുവര്‍ഷമായി ടെന്നീസില്‍ താനുണ്ടെന്നും ഇക്കാ‍ര്യത്തില്‍ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരം ഒരു പ്രസ്താവന പുറത്തു വരുന്നതു വരെ ഇങ്ങനെ ഒന്നു കേട്ടിട്ടില്ലെന്നും ഫെഡറര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് ടെന്നീസില്‍ ഒത്തുകളി നടക്കുന്നത് എല്ലാവര്‍ക്കും അറിയാമെന്ന വിവാദ പ്രസ്താവന മുറെ പുറത്തുവിട്ടത്.

അടുത്തയാഴ്ച നടക്കുന്ന മാസ്റ്റേഴ്‌സ് ടൂര്‍ണമെന്‍റിനു എത്തുമ്പോള്‍ മുറെയുമായും ഫെഡറേഷനുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഫെഡറര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമായ നിര്‍ദേശം നല്‍കേണ്ടത് ഫെഡറേഷനാണെന്നും ലോക ഒന്നാം നമ്പര്‍ വ്യക്തമാക്കുന്നു.

ഒത്തുകളി വിവാദ പ്രസ്താവനയില്‍ രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും എ ടി പി പ്ലേയര്‍ കൌണ്‍സില്‍ പ്രസിഡന്‍റ് ഇവാന്‍ ലുബിസിക്കും മുറേയെ തന്നെ സംശയിക്കുകയാണ്. വിവാദത്തില്‍ ഉള്‍പ്പെട്ടു എന്നു മുറെ വ്യക്തമാക്കിയ താരം റഷ്യയുടെ നിക്കോളെ ഡാവിഡെങ്കോയും മുറെയെ വിമര്‍ശിച്ചു.

മാഡ്രിഡ്: | WEBDUNIA|
ആഗസ്റ്റില്‍ പോളണ്ടില്‍ നടന്ന മത്സരത്തില്‍ എണ്‍പത്തേഴാം റാങ്കുകാരന്‍ മാര്‍ട്ടിന്‍ വാസലോ അഗ്വീറൊയ്‌ക്കെതിരെ കളിക്കുമ്പോള്‍ മൂന്നാം സെറ്റില്‍ നിന്നും ഡാവിഡെങ്കോ പാദത്തിനേറ്റ പരുക്കു മൂലം പിന്‍‌മാറുകയുണ്ടായി. ഈ മത്സരത്തില്‍ ഒരു ഓണ്‍ലൈന്‍ ബെറ്റിംഗ് ഏര്‍പ്പെട്ടിരുന്ന സൈറ്റിന് അനുകൂലമായ നീക്കമായിരുന്നു എന്നതാണ് ആരോപണം. ആരോപണം സംബന്ധിച്ച അന്വേഷണം നടത്താനിരിക്കുകയാണ് എ ടി പി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :