ഒളിമ്പിക്‍സിന് ആളില്ലായിരുന്നു

PROPRO
ബീജിംഗ് ഒളിമ്പിക്‍സിലെ ഒഴിഞ്ഞ കസേരകള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. ബീജിംഗിലെ പല മത്സരങ്ങള്‍ക്കും കാണീകള്‍ ഇല്ലാതെ വന്നതിന്‍റെ കാരണം തേടുകയാണ് ഐ ഒ സി.

ഈ പ്രശ്നങ്ങളിലേക്ക് ഇപ്പോള്‍ വെളിച്ചം വീശാന്‍ ഇടയായത് ബ്രിട്ടീഷ് താരങ്ങളുടെ കുടുംബക്കാര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല എന്ന ആരോപണങ്ങളെ തുടര്‍ന്നാണ്. 2012 ലണ്ടന്‍ ഒളിമ്പിക്‍സിന് സമാന ഗതിയുണ്ടാകതെ സൂക്ഷിക്കാനുള്ള നീക്കത്തിലാണ് ഐ ഒ സി.

ഈ വര്‍ഷം നടന്ന ഒളിമ്പിക്‍സില്‍ ബീജിംഗിലെ പല സ്റ്റേഡിയങ്ങളും ഒഴിഞ്ഞായിരുന്നു കിടന്നത്. ബീജിംഗ് ഒളിമ്പിക്സ് സംഘാടകരായ ബോക്കോഗ് ജൂലായില്‍ തന്നെ ടിക്കറ്റുകള്‍ വിറ്റു തീര്‍ത്തതായി പറഞ്ഞെങ്കിലും പല സ്റ്റേഡിയങ്ങളും ഒഴിഞ്ഞു കിടന്നതായി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി പറയുന്നു.

ടെന്നീസ്, ജിംനാസ്റ്റിക്‍സ്, ബീച്ച് വോളിബോള്‍ സ്റ്റേഡിയങ്ങളില്‍ നൂറ് കണക്കിന് വോളണ്ടിയര്‍മാരെ ഇരുത്തിയാണ് സംഘാടകര്‍ പ്രശ്നം പരിഹരിച്ചതെന്നും ഐ ഒ സി ചൂണ്ടിക്കാട്ടുന്നു.

ലണ്ടന്‍: | WEBDUNIA| Last Modified വെള്ളി, 28 നവം‌ബര്‍ 2008 (17:30 IST)
ഒഴിഞ്ഞ സീറ്റുകള്‍ക്കുള്ള യഥാര്‍ത്ഥ കാരണം അന്വേഷിക്കുക ആണെന്നും ടിക്കറ്റ് നല്‍കിയാല്‍ മാത്രം പോര ആള്‍ക്കാര്‍ എത്തുന്നുണ്ടോ എന്ന് നോക്കേണ്ടതും സംഘാടകരുടെ ചുമതലയായിരുന്നു എന്ന് ഐ ഒ സി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :