ഹൈദരാബാദ്|
Rijisha M.|
Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (11:17 IST)
ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങളായ സൈന നേവാളും പി കശ്യപും വിവാഹിതരാകുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല.
2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്.
ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണിൽ സൈന സ്വർണം നേടിയിരുന്നു. ശേഷം ടൂര്‍ണമെന്റില്‍ തന്നെ കശ്യപ് എത്രത്തോളം പ്രചോദിപ്പിച്ചു എന്ന് സൈന ആദ്യമായി പൊതുവേദിയിൽ തുറന്ന് പറയുകയും ചെയ്‌തു.