പള്ളിപ്പുറം കോട്ട

PRATHAPA CHANDRAN|

കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ് പള്ളിപ്പുറം കോട്ട. 1503 ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച ഈ കോട്ട ഡച്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മിലുണ്ടായ അനേകം ഏറ്റുമുട്ടലുകളുടെ സാക്ഷിയാണ്.

ഷഡ്ഭുജാകൃതിയിലാണ് പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചിരിക്കുന്നത്. 1661 ല്‍ ഡച്ചുകാര്‍ പള്ളിപ്പുറം കോട്ട പിടിച്ചെടുത്തു. പിന്നീട് ഈ കോട്ട 1789 ല്‍ തിരുവിതാംകൂര്‍ രാജ്യത്തിന് വില്‍ക്കുകയായിരുന്നു.

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്.

കോട്ടയ്ക്ക് അടുത്തുള്ള കത്തോലിക്ക പള്ളി പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :