നമ്മുടെ ദേശീയ പതാക

WDWD
ലോകത്തിലെ ഓരോ സ്വതന്ത്രരാഷ്ട്രത്തിനും അവരുടേതായ ഒരു ദേശീയ പതാക ഉണ്ട്. സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ നേതാക്കള്‍ ദേശീയ പതാകയെപ്പറ്റി ചിന്തിച്ചിരുന്നു.

1906 ല്‍ ഇന്ത്യക്കു പുറത്തുളള ദേശീയ വാദികള്‍ ആദ്യത്തെ ത്രിവര്‍ണ പതാകയ്ക്കു രൂപം കൊടുത്തെങ്കിലും. അത് ഇന്ത്യയില്‍ അംഗീകരിക്കപ്പെടുകയുണ്ടായില്ല. 1916 ല്‍ ഹോംറൂള്‍ പ്രക്ഷോഭണകാലത്ത് പൊതുവേ ഉപയോഗിച്ചിരുന്ന പതാകയുണ്ടായിരുന്നു. ചുവപ്പു നിറത്തില്‍ മുകളില്‍ ചര്‍ക്കയോടുകൂടിയ ഒരു പതാക. 1921 ലെ-ബസവാഡാ കോണ്‍ഗ്രസ്സില്‍ ഗാന്ധിജി അവതരിപ്പിക്കുകയുണ്ടായി.

1931 ല്‍ കറാച്ചി കോണ്‍ഗ്രസ്സിനുശേഷം നിയമിക്കപ്പെട്ട ഒരു പ്രത്യേക കമ്മിറ്റി, ചുവപ്പുംപച്ചയും നിറത്തില്‍ നടുക്ക് ചര്‍ക്കയോടുകൂടിയ ഒരു പതാക നിര്‍ദ്ദേശിച്ചു. അതിനും അംഗീകാരം ലഭിക്കുകയുണ്ടായില്ല. ഗാന്ധിജിയുടെ നിര്‍ദ്ദേശങ്ങളുനുസരിച്ച് 1931 ഓഗസ്റ്റിലാണ്, നടുവില്‍ ചര്‍ക്കയോടുകൂടിയ ത്രിവര്‍ണ്ണ പതാകയ്ക്കു രൂപം കൊടുത്തത്.

ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം അതംഗീകരിക്കുകയും ചെയ്തു. 1947 ജൂലൈയില്‍ ചര്‍ക്കയുടെ സ്ഥാനത്ത് അശോക ചക്രം നല്‍കണമെന്ന് ജവാഹര്‍ലാല്‍ നെഹ്റു നിര്‍ദ്ദേശിച്ചു.

പണ്ഡിറ്റ് ജിയുടെ നിര്‍ദ്ദേശം ജൂലൈ 22-ന് ചേര്‍ന്ന കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളീയോഗം അംഗീകരിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ നിലവിലുളള ഇന്ത്യന്‍ ദേശീയ പതാക ( നടുവില്‍ ചര്‍ക്കയോടുകൂടിയ ത്രിവര്‍ണപതാക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പതാകയായിത്തീര്‍ന്നു).
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :