സ്ത്രീ പ്രമേയങ്ങളുമായ് മത്സര ചിത്രങ്ങള്‍

WD
രാജ്യാന്തര ചലച്ചിത്രമേള ആദ്യ ദിനങ്ങള്‍ പിന്നിടുമ്പോള്‍ മത്സര വിഭാഗം ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. ഇത്തവണത്തെ മത്സര വിഭാഗം ചിത്രങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നു‍ള്ള ഏറ്റവും മികച്ചവയാണെന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുതിനുള്ള സമിതി അംഗമായിരുന്ന സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം മാത്രമല്ല ലോകത്തെങ്ങും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് മിക്ക ചിത്രങ്ങളുടേയും പൊതു പ്രമേയമെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

മേളയില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ പകുതിയോളം ചിത്രങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവയായിരുന്നു‍. ഇതില്‍ നിന്നും മത്സരത്തിനുള്ളവ തെരഞ്ഞെടുക്കുക ദുഷ്കരമായിരുന്നു‍. 25 ചിത്രങ്ങള്‍ ഏറ്റവും മികച്ചത്‌ എന്ന പറയാവുവയായിരുന്നു‍.

10 വര്‍ഷം മുമ്പ്‌ ഇറാന്‍ സിനിമയെക്കുറിച്ച്‌ പറഞ്ഞതുപോലെ ഇപ്പോള്‍‌ ചൈനയില്‍ നടക്കുന്ന സാമൂഹിക സാമ്പത്തിക മേഖലകളിലെ മാറ്റങ്ങള്‍ ചിത്രങ്ങളില്‍ നന്നായി പ്രതിഫലിക്കുന്നു‍ണ്ട്‌. സിനിമയുടെ മേഖലയില്‍ ചൈനയില്‍ വന്‍മാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചിരിക്കുന്നു.ഇതില്‍ ഏറ്റവും വലിയ ഉദാഹരണമാണ്‌ ചൈനയില്‍ നിന്ന് തെരഞ്ഞെടുത്ത ടീത്ത്‌ ഓഫ്‌ ലവ്‌.

ചിയാന്‍ യേ ഹോങ്ങ്‌ എ സ്ത്രീയുടെ ജീവിതത്തിലൂടെ കടുപോകു മൂന്നു‍ പുരുഷന്മാരിലൂടെ അവരുടെ ജീവിതത്തിലെ മൂന്നു‍ ഖണ്ഡങ്ങളെയാണ്‌ ഇതില്‍ ചിത്രീകരിക്കുത്‌. 70 മുതല്‍ 95 വരെയുള്ള മൂന്നു‍ പതിറ്റാണ്ട്‌ ചൈനയില്‍ ഉണ്ടായ മാറ്റങ്ങളാണ്‌ ഇതില്‍ പ്രതിഫലിക്കുത്‌.

തുര്‍ക്കിയുടെ ബ്ലി‍സ്സ്‌ എന്ന സിനിമയും സ്ത്രീ പ്രശ്നം തന്നെയൊണ്‌ കൈകാര്യം ചെയ്യുത്‌. മെറിയം എന്ന കൗമാരക്കാരി ബലാത്സംഗം ചെയ്യപ്പെടുന്നിടത്തു നിന്നാ‍ണ്‌ സിനിമ തുടങ്ങുത്‌. ആചാരമനുസരിച്ച്‌ അവളെ കൊല്ലണം. അതിന്‌ നിയോഗിക്കപ്പെട്ടവന്‍ അവളുടെ രക്ഷകനാവുതാണ്‌ സിനിമയുടെ പ്രമേയം. ടര്‍ക്കി സിനിമയും ലോക സിനിമയില്‍ ഇടം നേടിയിരിക്കുന്നു‍ എതിന്‍റെ തെളിവാണ്‌ അബ്ദുള്ള ഓഗുസിന്‍റെ ഈ ചിത്രം.

അസാധാരണവും അവിസ്മരണീയവുമായ ചലച്ചിത്രാനുഭവമാണ്‌ സ്യൂലി ഇന്‍ ദി സ്കൈ നല്‍കുക. കരീം അയ്നസ്സിന്‍റെ ബ്രസീലിയന്‍ ചിത്രം കലാപരമായും കൈയ്യൊതുക്കത്തോടെയും ആണ്‌ കഥ അനാവരണം ചെയ്യുത്‌. ഒരു സ്ത്രീയുടെ നിതാന്തമായ കാത്തിരിപ്പിന്‍റെയും അനിവാര്യമായ അന്ത്യത്തിന്‍റെയും ചാരുത പ്രേക്ഷകമനസ്സുകളില്‍ നിലനില്‍ക്കും.

ഊബിയന്‍ ഇമാസ്‌ സംവിധാനം ചെയ്ത ദി ഓള്‍ഡ്‌ ഗാര്‍ഡന്‍ എ കൊറിയന്‍ ചിത്രം പ്രേക്ഷകരില്‍ ഒരു പുതിയ ചലച്ചിത്ര അവബോധം സൃഷ്ടിക്കും‌. ആധുനിക കൊറിയയിലുണ്ടായ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്‌. രണ്ടു പതിറ്റാണ്ടിനുശേഷം ജയില്‍ മോചിതനാകുന്ന ഓഹ്‌ ഹ്യൂ എന്നവിപ്ലകാരിയുടെ കാഴ്ചപ്പാടിലാണ്‌ ചിത്രം വളരുന്നത്‌.

WEBDUNIA|
ലൂസിയ പ്യൂ സോയുടെ അര്‍ജന്റീനന്‍ ചിത്രം എക്സ്‌ എക്സ്‌ വൈ പേരു പോലെ അസാധാരണമായ ചിത്രമാണ്‌. പ്രത്യക്ഷത്തില്‍ ഒരു കൗമാരപ്രണയമെന്ന്‍ തോന്നു‍മെങ്കിലും കഥയുടെ ഘടനയിലും അവതരണത്തിലുമുള്ള മികവ്‌ വേറിട്ടതലത്തിലേയ്ക്ക്‌ ചിത്രത്തെ ഉയര്‍ത്തുന്നു‍. പ്രമേയത്തിന്‌ അവിഭാജ്യമായിരിക്കുന്ന രതി സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്നു‍. അവസാനംവരെ സൂക്ഷിച്ച ഞെട്ടി‍പ്പിക്കുന്ന സത്യം ചിത്രാന്ത്യത്തില്‍ അനാവരണം ചെയ്യുന്നത് അസാധാരണമായ പാടവത്തോടെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :