സുവര്‍ണ ചകോരം രണ്ടു ചിത്രങ്ങള്‍ക്ക്

KBJWD
കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്ക്കാരം അര്‍ജന്‍റീനിയന്‍ ചിത്രമായ എക്സ്‌ എക്സ്‌ വൈയും ഇറാനിയന്‍ ചിത്രമായ ടെന്‍ പ്ലസ് ഫോറും പങ്കിട്ടു.

മികച്ച സംവിധാനത്തിനുള്ള രജത ചകോരം ടെന്‍ പ്ലസ് ഫോര്‍ സംവിധാനം ചെയ്ത മാനിയ അക്ബാരി നേടി. നവാഗത സംവിധാന പ്രതിഭക്കുള്ള രജത ചകോരം എക്സ് എക്സ് വൈയുടെ സംവിധായിക ലൂഷ്യ പൂവാന്‍സോ സ്വന്തമാക്കി.

മേളയിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരം ചൈനയില്‍ നിന്നുള്ള ഗെറ്റിംങ് ഹോമിനു ലഭിച്ചു. യാങ് ഴാങാണ് ഗെറ്റിംങ് ഹോം സംവിധാനം ചെയ്തത്. മികച്ച മലയാള ചിത്രമായി നെറ്റ്പാക് തെരഞ്ഞെടുത്തത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടലിനെയാണ്.

മേളയിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്ക്കാരം ലഭിച്ചത് മൊസാമ്പിക് ചിത്രമായ സ്ലീപ് വോക്കിംങ് ലാന്‍റിനാണ്. തെരേസ പ്രാറ്റയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്ക്കാരവും ഒരേ കടല്‍ നേടി.

ഏറ്റവും മികച്ച ചിത്രമായി പ്രേക്ഷകര്‍ തെരഞ്ഞെടുത്തത് ചൈനീസ് ചിത്രമായ ഗെറ്റിംങ് ഹോമിനെയാണ്. മുപ്പത്തിനാലു ശതമാനം വോ‍ട്ട് നേടിയാണ് ഗെറ്റിംങ് ഹോം ഈ പുരസ്ക്കാരം നേടിയത്.

അബ്ദുള്ള ഓഗസ് സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ ബ്ലിസിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :