കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജൂറി ചെയര്‍മാനായ ജെറി മെന്സിലന്റെ റിട്രോസ്പെക്ടീവ് പാക്കേജിലെ ഏഴു ചിത്രങ്ങള്‍ക്കു പുറമെ അംഗങ്ങളായ ഷൊയ്ബ് മന്‍സൂര്‍ , ജാഫര്‍ ഫനാഹി , അഗ്നേഷ്ക ഹോളണ്ട് , ഔസ്മാന്‍ സെംബീന്‍ എന്നിവരുടെ ഓരോ ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ നേരിടു വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ദ സര്‍ക്കിള്‍’ ,‘ ജൂലി വാക്കിങ് ഹോം’ , ‘മൂലാദെ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
സമൂഹവും നിയമവും സ്ത്രീകള്‍ക്കുനേരെ ഉയര്ത്തു വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യു ജാഫര്‍ ഫനാഹിയുടെ ‘ദ സര്‍ക്കിള്‍’ ജയില്‍ മോചിതരോ കുറ്റാരോപിതരോ ആയ ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ആവിഷ്ക്കരിക്കുന്നു.
സമൂഹം കല്പിക്കു കെട്ടുപാടുകളില്‍നിന്ന് അകുന്നുമാറി കുടുംബത്തിനു പുറത്തേക്കു സഞ്ചരിക്കു സ്ത്രീപുരുഷന്മാരുടെ മാനസികവും വൈകാരികവുമായ അവസ്ഥയാണ് അഗ്നേഷ്ക ഹോളണ്ടിന്റെ ‘ജൂലി വാക്കിങ് ഹോം’.
ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെകുട്ടികള്‍ നേരിടുന്ന അപരിഷ്കൃത ആചാരങ്ങളെയും അതിനെ ചോദ്യം ചെയ്തതിലൂടെ ഒറ്റപ്പെട്ടുപോയ കോള്‍ എന്ന പെണ്‍കുട്ടിയുടേയും കഥയാണ് സെംബന്റെ 'മൂലാദെ'.