രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്ക് കാഴ്ചക്കാരെ ഒരുക്കുന്നതില്‍ കേരളത്തിന്റെ പാരമ്പര്യം ഒരു വ്യാഴവട്ടത്തിലേക്ക് കടക്കുന്നു. പന്ത്രണ്ടാമത് ചലച്ചിത്രമേളക്ക് അനന്തപുരി ഒരുങ്ങി കഴിഞ്ഞു. ഗൗരവമുള്ള സിനിമകള്‍ മാത്രം എടുത്ത് മലയാള സിനിമയില്‍ വ്യത്യസ്തമായ സാന്നിധ്യം അറിയിച്ച സംവിധായകന് കെ ആര് മോഹനന് ആണ് ഇത്തവണയും മേളക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന നിലയില്‍ പതിനൊന്നാം രാജ്യാന്തരമേള സംഘടിപ്പിച്ചതിന്റെ അനുഭവ പരിചയവുമായാണ് മോഹനന് പുതിയ മേള ഒരുക്കുന്നത്. ഗൗരവമുള്ള സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് എന്ന നിലയിലും അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം എന്നീ ചിത്രങ്ങളുടെ സംവിധായകന് എന്ന നിലയിലും അദ്ദേഹത്തിന് പുതിയ മേളയെ കുറിച്ച് പ്രതീക്ഷകള്‍ ഏറെ. സിനിമയുടെ ഉത്സവത്തിന് കൊടി ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മേളയെ കുറിച്ച് മോഹനന് സംസാരിക്കുന്നു
ഉത്തരം: വ്യത്യസ്തമായ പാക്കേജുകളാണ് ഇത്തവണത്തെ മേളക്ക് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ഇതിന് മുമ്പ് എത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍. ലോകത്തെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് തിരിച്ചറിവുകള്‍ നല്കുന്ന ചിത്രങ്ങള്‍, മഹാന്മാരായ സിനിമക്കാരുടെ സ്മൃതിവിഭാഗങ്ങള്, ഇത്തവണ ലോക സിനിമ വിഭാഗത്തില്‍ മിക്കവയും പുതിയ ചിത്രങ്ങളാണ്.ഇന്ത്യയിലും ഏഷ്യയില്‍ പോലും ആദ്യമായി എത്തുന്ന ചിത്രങ്ങള്‍ നമ്മുടെ മേളയില്‍ എത്തുന്നുണ്ട്
ചോദ്യം: ശ്രദ്ധേയമായ പാക്കേജുകള്‍?
ഉത്തരം: ബാല്‍ക്കണ്‍ ചിത്രങ്ങളുടെ പാക്കേജ് സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ബാള്‍ട്ടിക് രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ വളരെ നാളായി രാജ്യാന്തതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ട്. വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ പ്രാധാന്യമുണ്ടാകും. പലരാജ്യങ്ങളായി പിരിഞ്ഞതിന് ശേഷം ഈ രാജ്യങ്ങളില്‍ ഉണ്ടായ പുതിയ രാഷ്ട്രീയ കാലാവസ്ഥകളെ അടുത്തറിയാനുള്ള അവസരമായിരിക്കും ഈ ചിത്രങ്ങള്‍.