രാജ്യാന്തര ചലച്ചിത്രമേളക്ക് ഇനി രണ്ട് ദിവസം

മിഗ്വല്‍ ലിറ്റില്‍ മുഖ്യാതിഥി

WEBDUNIA|
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന മേളയില്‍ 54 രാജ്യങ്ങളിലെ 231 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതിഥികളായി വിദേശികള്‍ ഉള്‍പ്പൈടെ 133 ചലച്ചിത്ര പ്രതിഭകളെത്തും.

മത്സര വിഭാഗം ഉള്‍പ്പെടെ 13 വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുത്. മലയാള ചിത്രങ്ങള്‍ക്ക് വിപണി ഒരുക്ക്കാന്‍ ലോകത്തെ അഞ്ച് പ്രധാന നിര്‍മ്മാണ-വിതരണ കന്പനികള്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുമായി ആശയ വിനിമയം നടത്തും. ഇപ്രാവശ്യത്തെ മേളയുടെ എടുത്തുപറയത്തക്ക പ്രത്യേകതയാണ് ഇത് .

ഡിസംബര്‍ ഏഴിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ കമലഹാസന്‍ മേളയ്ക്ക് തിരിതെളിക്കും. ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റില്‍ മുഖ്യാതിഥിയായിരിക്കും. സാംസ്കാരിക മന്ത്രി എം.എ.ബേബി അദ്ധ്യക്ഷനായിരിക്കും.

മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് 1960കളില്‍ ഏറെ സംഭാവന നല്‍കിയ 12 ചലച്ചിത്രപ്രതിഭകളെ വേദിയില്‍ ആദരിക്കും.

നിര്‍മ്മാതാക്കളായ എം.ഒ.ജോസഫ്, കെ.എന്‍.രവീന്ദ്രനാഥന്‍ നായര്‍, ആര്‍.എസ്.പ്രഭു, നിരൂപകനും ഫിലിം ആര്‍ക്കൈവ്‌സ് മുന്‍ ഡയറക്ടറുമായ പി.കെ.നായര്‍, സംഗീത സംവിധായകരായ എം.എസ്.വിശ്വനാഥന്‍, എം.കെ. അര്‍ജുനന്‍, ഗായിക എസ്.ജാനകി, കലാ സംവിധായകന്‍ എസ്. കൊന്നനാട്ട് ,നടിമാരായ കെ.പി.എ.സി. ലളിത, കെ.ആര്‍.വിജയ, ടി.ആര്‍.ഓമന, ശാന്താദേവി, മേക്കപ്മാന്‍ കെ ന്വേലപ്പന്‍ എന്നിവരെയാണ് ആദരിക്കുക

മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 10 ലക്ഷം രൂപയും ലഭിക്കും. ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിന് രജത ചകോരവും 3 ലക്ഷം രൂപയും പുതുമുഖ സംവിധായകന് രജത ചകോരവും 2 ലക്ഷം രൂപയും ആണ് പുരസ്കാരം.

ഇതിനു പുറമെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കു ഏറ്റവും നല്ല ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ഏഷ്യന്‍ ചിത്രത്തിന് നാറ്റ്പാക് പ്രത്യേക പുരസ്കാരം നല്‍കും.

മികച്ച മലയാള ചിത്രത്തിന് ഫിപ്രസിയും നാറ്റ്പാക് പ്രത്യേക പുരസ്കാരങ്ങളും നല്‍കും. ഇവ പുതുതായി ഏര്‍പ്പെടുത്തിയതാണ്. രാജ്യാന്തര ചലച്ചിത്ര മേള സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിന് ഇക്കൊല്ലവും പ്രത്യേക അവാര്‍ഡ് നല്‍കും. പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് വെവ്വേറെ അവാര്‍ഡാണ് നല്‍കുത്. 5000 രൂപയാണ് അവാര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :