ഒരു പെണ്‍കുട്ടിയുടെ പ്രണയത്തിന്റെ വേദനകളാണ് ചൈനീസ് ചിത്രം‘ടീത്ത് ഓഫ് ലൗ’( പ്രണയത്തിന്റെ പല്ല്) പറയുന്നത്. വേദനയല്ലാതെ പ്രണയത്തിന് കുറുക്കുവഴികളില്ലെന്ന് ചിത്രം അടിവരയിടുന്നു. കേരളത്തിന്റെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ഈ സുയാങ്ങ് യുക്സിന് ചിത്രം ഇതിനോടകം തന്നെ ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്.
ചിയാങ്ങ് യേ ഹോങ്ങ് (യാന്‍ ബിന്ഗ്യാന്) എന്ന യുവതിയുടെ മൂന്ന് ജീവിത കാലഘട്ടത്തിലെ മൂന്ന് പ്രണയങ്ങളാണ് സംവിധായകന് പറയുന്നത്. അതിലൂടെ ചൈനയുടെ പോയ ദശകങ്ങളിലും സാമൂഹികവും രാഷ്ട്രീയവുമായ മാറ്റവും രേഖപ്പെടുത്തപ്പെടുന്നു.
ശരീരത്തിലും മനസിലും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിച്ചാണ് അവളുടെ ഓരോ പ്രണയവും തകരുന്നത്. ബെയ്ജിങ്ങിലെ കൗമാര കാലത്ത് അവള്‍ക്ക് ഒരു കൂട്ടുകാരനെ കിട്ടുന്നു.രാഷ്ട്രീയവും അവരുടെ വേര്‍തിരിവിന് കാരണമാകുന്നു.അവന് എന്നേക്കുമായ് അപ്രത്യക്ഷമായിട്ടും അവളുടെ ശരീരത്തില്‍ അവന് അവശേഷിപ്പിച്ച വേദന മാറുന്നില്ല.
WEBDUNIA|
പിന്നീട് അവള് ഡോക്ടറായി ജോലി ചെയ്യുന്നു. കല്യാണം കഴിച്ച പുരുഷനാണ് അപ്പോള്‍ അവളുടെ ജീവിത്തില്‍ എത്തുന്നത്. ഗര്‍ഭഛിദ്രത്തിന്റെ വേദനയോടെയാണ് ആ ബന്ധം വേര്‍പിരിയുന്നത്. അയാളെ രക്ഷിക്കാനായ് എല്ലാ തെറ്റും സ്വയം ഏറ്റെടുത്ത് അവള് ശിക്ഷ എറ്റുവാങ്ങുന്നു.