വീട്ടിലെ തൊടിയിൽ കറിവേപ്പില തഴച്ചുവളരാൻ ഈ നാടൻ വിദ്യകൾ പ്രയോഗിക്കൂ !

Sumeesh| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (09:46 IST)
നമ്മുടെ ആഹരങ്ങളിലെ ഏറ്റവും പ്രധനിയായ ഒരു ചേരുവയാണ് കറിവേപ്പില്ല. ആരോഗ്യ, സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ കറിവേപ്പില ചെയ്യുന്ന സേവനങ്ങൾ ചെറുതല്ല എന്ന് നമുക്ക് തന്നെ അറിയാം. കറിവേപ്പില നമ്മുടേ വീട്ടിൽതന്നെ നട്ടുവർത്തി അത് ഉപയോഗിക്കുന്നതാണ് നല്ലത്. കടകളിൽനിന്നും വാങ്ങുന്ന കറിവേപ്പില മാരകമായ വിഷം തളിച്ച് വരുന്നതാണ്.

എന്നാൽ അത്ര പെട്ടന്ന് വേരുപിടിച്ച് തഴച്ചു വളരുന്ന ഒരു ചെടിയല്ല കറിവേപ്പില്ല. മിക്ക വീട്ടമ്മമാരും പ്രധാനമായും നേരിടുന്ന പ്രശ്നനമാണ് ഇത്. എന്നാൽ ചില നാടൻ വിദ്യകൾ പ്രയോഗിച്ചാൽ നമ്മുടെ തോടികളിൽ കറിവേപ്പില നന്നായി തഴച്ചുവളരും.
അധികമൊന്നും ചെയ്യേണ്ടതില്ല. നമ്മുടെ അടുക്കളയിൽനിന്നും ഒഴിവാക്കുന്ന ചിലത് കറിവേപ്പിലക്ക് വളമായി ഉപയോഗിച്ചാൽ മതി.

മത്തിയുടെ വെയിസ്റ്റ് ഇതിൽ പ്രധനമാണ്. മത്തിപോലെയുള്ള മീനുകൾ നന്നാക്കിയ വെള്ളവും അതിന്റെ ഒഴിവാക്കിയ അവശിഷ്ടങ്ങളും കറിവേപ്പിലയുടെ ചുവടെ ഒഴിക്കുക. ഇത് കറിവേപ്പില തഴച്ചുവളരാൻ സഹായിക്കും. മറ്റൊന്ന് മുട്ടത്തോടാണ്, മുട്ടത്തോട് കറിവേപ്പിലക്ക് ഒരു ഉഗ്രൻ വളമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :