ഇതു മാത്രം ചെയ്താല്‍ മതി... വസ്ത്രങ്ങളിലെ എത്ര വലിയ കറയും കരിമ്പനും പമ്പകടക്കും !

ബുധന്‍, 26 ജൂലൈ 2017 (14:50 IST)

Widgets Magazine
dress cleaning tips, dress cleaning, life style, dress,  കരിമ്പന്‍,  ജീവിതരീതി,  വസ്ത്രങ്ങള്‍, വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍

വസ്ത്രങ്ങളില്‍ വീണ കറയുടേയോ കരിമ്പന്റേയോ കാരണങ്ങള്‍ കൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍ പലര്‍ക്കും ഉപേക്ഷിക്കേണ്ടി വരുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഒരിക്കലും ആര്‍ക്കും വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വരില്ല. എന്തെന്നാല്‍ ഏതുവലിയ കറയേയും കരിമ്പനേയും നീക്കാനുള്ള പല തന്ത്രങ്ങളും നമുക്കിടയില്‍ തന്നെയുള്ളതുകൊണ്ടാണ് അത്.
 
ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കുക. ഇതിലേക്ക് വസ്ത്രങ്ങള്‍ ഇട്ട് പതിനഞ്ച് മിനിട്ടുകഴിഞ്ഞ ശേഷം വസ്ത്രത്തിനു മുകളില്‍ അല്‍പം ബേക്കിംഗ് പൗഡര്‍ വിതറിയിടുക. അതിനുശേഷം വീണ്ടുമൊരു പത്ത് മിനിട്ട് കൂടി വസ്ത്രം അതില്‍ മുക്കി വെയ്ക്കുക. തുടര്‍ന്ന് ശുദ്ധജലത്തില്‍ കഴുകിയെടുക്കാവുന്നതാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ക്കുക. അതില്‍ വസ്ത്രം അര മണിക്കൂര്‍ മുക്കി വെയ്ക്കുക. പിന്നീട് സൂര്യ പ്രകാശത്തില്‍ ഉണക്കിയെടുക്കുക. ഏതു വലിയകറയും പമ്പകടക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇത്. 
 
ചെറു ചൂടുവെള്ളത്തില്‍ അല്പനേരം തുണികള്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതിലേക്ക് ഡിറ്റര്‍ജന്റും ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. അല്‍പസമയം ഇങ്ങനെ കുതിര്‍ത്ത് വെയ്ക്കുന്നത് തുണികളിലെ കരിമ്പന്‍ മാറാന്‍ സഹായിക്കും. കറയുള്ള ഭാഗത്ത് നാരങ്ങ നീരൊഴിച്ച് ഒരു ടൂത്ത് ബ്രഷ് കൊണ്ട് ഉരയ്ക്കുന്നതും കരിമ്പന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വെള്ള വസ്ത്രത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഇത് വസ്ത്രത്തിന്റെ കറയ്ക്ക് മുകളില്‍ പുരട്ടി കുറച്ചു സമയത്തിനു ശേഷം കഴുകിക്കളയുന്നതും ഉത്തമ പരിഹാരമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കരിമ്പന്‍ ജീവിതരീതി വസ്ത്രങ്ങള്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ Dress Life Style Dress Cleaning Dress Cleaning Tips

Widgets Magazine

സ്ത്രീ

news

കുഞ്ഞിന് കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങിയോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !

കുഞ്ഞുങ്ങള്‍ക്ക് ആറുമാസത്തിന് ശേഷമായിരിക്കണം കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കൊടുക്കാന്‍ ...

news

എന്തുചെയ്തിട്ടും മത്തിയുടെ ആ ഉളുമ്പ് മണം പോകുന്നില്ലെ ? ഇതാ പരിഹാരം !

എന്നും വീട്ടമ്മമാര്‍ക്ക് തലവേദന നല്‍കുന്ന ഒന്നാണ് അടുക്കള. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന ...

news

സ്‌ത്രീകളോടുള്ള കരുതല്‍ ഇങ്ങനെയും; ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാധ്യമസ്ഥാപനം

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മുംബൈയിലെ മാധ്യമസ്ഥാപനമായ ...

news

യാത്ര തനിച്ചാണെങ്കില്‍ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഓരോ മിനിറ്റിലും അത്തരം ...

Widgets Magazine