“എന്നെ ഒന്നു കൊന്നു തരൂ” - ജെയ്ഡ് ഗൂഡി

PROPRO
ഒരുപാട് പ്രേക്ഷകര്‍ക്ക് ചിരിയും സന്തോഷവും നല്‍കിയ ബ്രിട്ടീഷ്‌ റിയാലിറ്റി ഷോ താരം ജെയ്‌ഡ്‌ ഗൂഡി കരയുകയാണ്, മരണത്തിന് വേണ്ടി യാചിക്കുകയാണ്. പരിചരിക്കുന്ന ഡോക്ടര്‍മാരൊടും നഴ്സുമാരോടും അവര്‍ എപ്പോഴും പറയുന്നത് ഒന്ന് മാത്രം - “എന്നെ കൊന്നു തരൂ, ജീവിതം എനിക്ക് മടുത്തിരിക്കുന്നു. ഒരു ഗുളികയോ ഇഞ്ചക്‍ഷനോ, എല്ലാം നിമിഷങ്ങള്‍ക്കകം തീരണം, എനിക്കിനി സന്തോഷം നല്‍കുന്നത് മരണം മാത്രമാണ്.”

ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ ശില്‍‌പഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചപ്പോഴാണ് ഗൂഡി ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായത്. ക്യാന്‍സര്‍ രോഗബാധിതയായ അവര്‍ ഇപ്പോള്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ മാത്രമാണ് ഡോക്‍ടര്‍മാര്‍ അവര്‍ക്ക് ആയുസ് കല്പിച്ചിരിക്കുന്നത്.

“എന്‍റെ കുട്ടികളുടെ സന്തോഷമായിരുന്നു എന്‍റേയും സന്തോഷം. ദൈവമേ... നീ എന്തിനാണ് എനിക്ക് രണ്ട് കുട്ടികളെ തന്നത്”- ദുഃഖത്തോടെ ഗൂഡി ചോദിക്കുന്നു. “ശില്‍‌പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതില്‍ ഖേദമുണ്ട്, അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു, എനിക്ക് ഈ ജീവിതത്തില്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ, എല്ലാവരെയും ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു” - ഗൂഡി പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച ഗൂഡി ലണ്ടനിലെ ഹോട്ടലില്‍ നടന്ന ആഡംബര പൂര്‍ണമായ ചടങ്ങില്‍ കാമുകന്‍ ജാക്ക്‌ ട്വീഡിനെ വിവാഹം കഴിച്ചു. മരണം വരെ സന്തോഷത്തോടെ ജീവിക്കുക എന്ന പോരാട്ടവീര്യമാണ് അന്ന് ഗൂഡിയില്‍ കണ്ടത്. അന്ന് ഒരു നിമിഷം പോലും അവര്‍ പതറിയില്ല, എല്ലാം മംഗളമായി നടന്നു. ഗൂഡിയുടെ മനക്കരുത്ത് കണ്ട ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടു.

“ഞാന്‍ തികച്ചും ക്ഷീണിതയാണ്. മക്കളായിരുന്നു എന്‍റെ ഉന്‍‌മേഷം. ദൈവത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗത്തിലുള്ള വിശ്വസം അവരോട് ഞാന്‍ എപ്പോഴും പറയാറുണ്ട്. സ്വര്‍ഗത്തിലേക്ക് പോകുകയാണെന്നാണ് അവരോട് ഞാന്‍ പറഞ്ഞിരിക്കുന്നത്. ഫ്രെഡി മോന്‍ എന്നോട് പറഞ്ഞത് സ്വര്‍ഗം ചീത്ത സ്ഥലമെന്നാണ്. മരിച്ചവര്‍ മാത്രം വസിക്കുന്ന സ്ഥലമാണത്രേ സ്വര്‍ഗം. പാവം എന്‍റെ മക്കള്‍, അവര്‍ക്കിനി ആരുണ്ട്” - ഗൂഡി വിലപിക്കുന്നു.

വന്‍ ആഘോഷത്തോടെയായിരുന്നു ഗൂഡിയുടെ വിവാഹം നടന്നത്. ഗൂഡിയും വരന്‍ ജാക്കും കല്യാണ വസ്ത്രങ്ങളെടുക്കാന്‍ നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ്‌ സെന്‍ററിലെത്തിയിരുന്നു. ബ്രൗണ്‍ ജാക്കറ്റണിഞ്ഞ്‌ വീല്‍ചെയറിലിരുന്ന് ജാക്കിന്‍റെ കൈ പിടിച്ചാണ് ഗൂഡി വന്നത്‌. വസ്ത്രങ്ങളെല്ലം തുണിക്കടക്കാരന്‍ മുഹമ്മദ്‌ അല്‍ ഫയദ്‌ സൗജന്യമായി നല്‍കി. ഫ്രാന്‍സിലെ ഒരു ആഡംബര വസതിയിലായിരുന്നു വിവാഹം. പ്രശസ്ത ഗായകന്‍ എല്‍ട്ടണ്‍ ജോണിന്‍റെതാണ് ഈ വസതി. ഗൂഡിയുടെ രോഗവിവരം അറിഞ്ഞ എല്‍ട്ടണ്‍ വിവാഹ സമ്മാനമായാണ് ഈ വസതി വിട്ടുകൊടുത്തത്.

WEBDUNIA|
ഗൂഡിയുടെ മരണദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ലിവിംഗ്‌ ടെലിവിഷന് അനുമതി നല്‍കിയിട്ടുണ്ട്. ഗൂഡിയുടെ രോഗവിവരവും രോഗത്തോടുള്ള പോരാട്ടവും പുറത്തു വിട്ടതും ഇതേ ചാനലായിരുന്നു‌. “എന്‍റെ ജീവിതം ക്യാമറകള്‍ക്ക് മുന്നിലായിരുന്നു, മരണവും അങ്ങനെയാവട്ടെ” - ഗൂഡി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :