‘പപ്പരാസികളെ കൊണ്ട് വയ്യ’

nicol kidman
WDANI
പപ്പരാസികളെ കൊണ്ട് നിക്കോള്‍ കിഡ്മാന്‍ തോറ്റു. സ്വന്തം ടൌണായ സിഡ്നിയില്‍ പോലും ഹോളീവുഡ് സുന്ദരിക്ക് സ്വസ്ഥമായി നടക്കാനാകില്ലെന്നു പറഞ്ഞാല്‍ എന്താണ് സ്ഥിതി. നിക്കോള്‍ ജീവിതത്തില്‍ രണ്ടു തവണയെ ഭയന്നു പോയിട്ടുള്ളൂ. സിഡ്‌നിയില്‍ വച്ച് നാട്ടുകാരനായ പപ്പരാസി ഫൌസെറ്റ് തന്നെ പിന്തുടര്‍ന്ന രണ്ടു തവണ.

ഇതിനെതിരെ കോടതിയില്‍ പോയ ഓസ്ട്രേലിയന്‍ സുന്ദരി നാട്ടുകാരന്‍ കൂടിയായ ജാമി ഫൌസെറ്റിന്‍റെ ശല്യം ഭയങ്കരമായിരുന്നെന്നും രണ്ടു തവണ ഭയന്നു പോയെന്നും കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ ക്രിസ്മസിനിടയില്‍ ഭര്‍ത്താവ് അര്‍ബനുമായി ഹണിമൂണ്‍ ആഘോഷ വേളയിലായിരുന്നു ജാമി ഫൌസെറ്റിന്‍റെ ശല്യം അരങ്ങേറിയത്.

സിഡ്നിയിലും പരിസരങ്ങളിലും വച്ച് പപ്പരാസിയുടെ ശല്യം മൂലം തങ്ങള്‍ കഷ്ടപ്പെട്ടതായിട്ടാണ് കോടതിയില്‍ നിക്കോള്‍ കിഡ്മാന്‍ മൊഴി നല്‍കിയത്. സിഡ്നിയില്‍ വച്ച് ജാമി ഫൌസറ്റ് മറ്റൊരു കാറില്‍ പിന്തുടര്‍ന്ന വിവരം ഡ്രൈവര്‍ ജോണ്‍ മാനിംഗാണ് തന്‍റെ ശ്രദ്ധയില്‍ പെടുത്തിയതെന്നും കിഡ്‌മാന്‍ പറഞ്ഞു. സിഗനല്‍ ലൈറ്റുകള്‍ ശ്രദ്ധിക്കാതെയും ഡിവൈഡറുകള്‍ ചാടിക്കടന്നും ഒരു ആക്ഷന്‍ സിനിമയുടെ രീതിയിലാണ് ജാമി പിന്തുടര്‍ന്നതെന്ന് കിഡ്മാന്‍ വ്യക്തമാക്കി.

WEBDUNIA|
ഫവ്സെറ്റ് സിഡ്നിയില്‍ വച്ച് പിന്തുടര്‍ന്ന വേളയില്‍ രണ്ടു തവണയെങ്കിലും നിക്കോള്‍ ജീവന്‍ ഭയന്നതായി നിക്കോള്‍ കിഡ്മാന്‍റെ പിതാവ് ആന്‍റണി കിഡ്മാനും കോടതിയില്‍ മൊഴി കൊടുത്തു. സെലിബ്രിറ്റികള്‍ എന്തു ചെയ്യുന്നു എവിടെ പോകുന്നു എന്നു കണ്ണും നട്ടു കാത്തിരിക്കുന്ന പപ്പരാസികള്‍ക്കെല്ലം ഇതൊരു പാഠമായിരിക്കണം. ഹോളീവുഡ് സുന്ദരി നിക്കോള്‍ കിഡ്‌മാന്‍റെ ലൈന്‍ ഇതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :